ഐ​എ​ഫ്സി: കു​ടും​ബ​ശ്രീ നി​യ​മ​നം ന​ട​ത്തു​ന്നു
Monday, July 1, 2024 5:59 AM IST
ക​ൽ​പ്പ​റ്റ: കു​ടും​ബ​ശ്രീ മി​ഷ​ൻ ജി​ല്ല​യി​ൽ അ​ഞ്ച് ഇ​ന്‍റ​ഗ്രേ​റ്റ​ഡ്ഫാ​മിം​ഗ് ക്ല​സ്റ്റ​ർ(​ഐ​എ​ഫ്സി)​ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഐ​എ​ഫ്സി ആ​ങ്ക​ർ, സീ​നി​യ​ർ സി​ആ​ർ​പി ത​സ്ത​ക​ക​ളി​ൽ നി​മ​യ​നം ന​ട​ത്തു​ന്നു. 40 വ​രെ വ​യ​സു​ള്ള കു​ടും​ബ​ശ്രീ-​ഓ​ക്സി​ല​റി അം​ഗ​ങ്ങ​ളാ​യ സ്ത്രീ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. വെ​ള്ള​മു​ണ്ട, മു​ട്ടി​ൽ, നൂ​ൽ​പ്പു​ഴ, പ​ടി​ഞ്ഞാ​റ​ത്ത​റ, പ​ന​മ​രം ക്ല​സ്റ്റ​റു​ക​ളി​ലാ​ണ് നി​യ​മ​നം.

മൂ​ന്നു വ​ർ​ഷ​മാ​ണ് ഐ​എ​ഫ്സി പ​ദ്ധ​തി കാ​ലാ​വ​ധി. ഓ​രോ വ​ർ​ഷ​വും പ്ര​വ​ർ​ത്ത​നം വി​ല​യി​രു​ത്തി അ​ർ​ഹ​ർ​ക്ക് തു​ട​ർ​നി​യ​മ​നം ന​ൽ​കും. ഐ​എ​ഫ്സി ആ​ങ്ക​ർ നി​യ​മ​ന​ത്തി​ൽ ഡി​ഗ്രി/​ഡി​പ്ലോ​മ അ​ഗ്രി​ക​ൾ​ച്ച​ർ/​എ​ലൈ​ഡ് സ​യ​ൻ​സ​സ്, കൃ​ഷി​യി​ലോ ഫാം ​ബേ​സ്ഡ് ലൈ​വ്ലി​ഹു​ഡി​ലോ ഒ​രു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം, എ​ക്സ്റ്റ​ൻ​ഷ​ൻ ആ​ൻ​ഡ് മാ​ർ​ക്ക​റ്റിം​ഗ് പ്ര​വൃ​ത്തി​പ​രി​ച​യം ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ല​ഭി​ക്കും.

മേ​ൽ​പ​റ​ഞ്ഞ യോ​ഗ്യ​ത​യു​ള്ള​വ​രെ ല​ഭി​ക്കാ​ത്ത​പ​ക്ഷം മ​റ്റു ഡി​ഗ്രി​യു​ള്ള​വ​രെ പ​രി​ഗ​ണി​ക്കും. ഇ​വ​ർ​ക്ക് കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ ര​ണ്ടു​വ​ർ​ഷം പ്ര​വ​ർ​ത്ത​ന​പ​രി​ച​യം ഉ​ണ്ടാ​ക​ണം. പ്ര​തി​മാ​സ ഓ​ണ​റേ​റി​യം: 8750 രൂ​പ.

സീ​നി​യ​ർ സി​ആ​ർ​പി ത​സ്തി​ക​യി​ൽ അ​പേ​ക്ഷ​ക​ർ​ക്ക് കൃ​ഷി സ​ഖി/​പ​ശു​സ​ഖി/​അ​ഗ്രി സി​ആ​ർ​പി എ​ന്നീ നി​ല​യി​ൽ ര​ണ്ടു​വ​ർ​ഷം പ്ര​വൃ​ത്തി​പ​രി​ച​യം ഉ​ണ്ടാ​ക​ണം. സി​ആ​ർ​പി പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക് മു​ൻ​ഗ​ണ​ന.

പ്ര​തി​മാ​സ ഓ​ണ​റേ​റി​യം: 10,000 രൂ​പ. അ​പേ​ക്ഷ​ക​ർ അ​ത​ത് ബ്ലോ​ക്കി​ൽ താ​മ​സ​ക്കാ​രാ​ക​ണം. വെ​ള്ള​ക്ക​ട​ലാ​സി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ വി​ദ്യാ​ഭ്യാ​സ/​അ​നു​ഭ​വ പ​രി​ച​യ​ങ്ങ​ൾ, കു​ടും​ബ​ശ്രീ അം​ഗ​ത്വം, ഐ​ഡ​ൻ​റി​റ്റി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ൻ ഓ​ഫീ​സി​ൽ 20നു ​മു​ന്പ് ല​ഭ്യ​മാ​ക്ക​ണം. ഫോ​ണ്‍: 04936299370, 9562418441.