കെ​പി​എ​സ്ടി​എ ഡി​ഡി​ഇ ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Monday, July 1, 2024 5:59 AM IST
ക​ൽ​പ്പ​റ്റ: കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡി​ഡി​ഇ ഓ​ഫീ​സ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. പൊ​തു വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ അ​സ്വ​സ്ഥ​ത​ക​ൾ സൃ​ഷ്ടി​ക്കു​ന്ന സ​ർ​ക്കാ​ർ നി​ല​പാ​ടി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​രം. ക്ല​സ്റ്റ​ർ യോ​ഗം ബ​ഹി​ഷ്ക​രി​ച്ചാ​ണ് അ​ധ്യാ​പ​ക​ർ മാ​ർ​ച്ചി​ലും ധ​ർ​ണ​യി​ലും പ​ങ്കെ​ടു​ത്ത​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സം​ഷാ​ദ് മ​ര​ക്കാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

അ​ശാ​സ്ത്രീ​യ അ​ക്കാ​ദ​മി​ക് ക​ല​ണ്ട​ർ അ​ടി​ച്ചേ​ൽ​പ്പി​ച്ച് അ​ധ്യാ​പ​ക​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട അ​വ​ധി ദി​ന​ങ്ങ​ൾ ക​വ​രു​ന്ന സ​ർ​ക്കാ​ർ ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച​ക​ൾ തു​ട​ർ​ച്ച​യാ​യി പ്ര​വൃ​ത്തി​ദി​ന​മാ​ക്കു​ന്ന​ത് കു​ട്ടി​ക​ളി​ൽ മാ​ന​സി​ക പി​രി​മു​റു​ക്കം സൃ​ഷ്ടി​ക്കു​മെ​ന്ന് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷാ​ജു ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ഗി​രീ​ഷ്കു​മാ​ർ, ജി​ല്ലാ സെ​ക്ര​ട്ട​റി ടി.​എം. അ​നൂ​പ്, നി​സാ​ർ ക​ന്പ, എം. ​പ്ര​ദീ​പ്കു​മാ​ർ, പി.​കെ. രാ​ജ​ൻ, ജോ​സ് മാ​ത്യു, ഷി​ജു കു​ടി​ലി​ൽ, ജോ​ണ്‍​സ​ൻ ഡി​സി​ൽ​വ, ശ്രീ​ജേ​ഷ് ബി. ​നാ​യ​ർ, ബി​ന്ദു തോ​മ​സ്, പി. ​സ​ത്യ​ജി​ത്ത്,

കെ.​എ​സ്. മ​നോ​ജ്കു​മാ​ർ, എം.​പി. സു​നി​ൽ​കു​മാ​ർ, പി. ​വി​നോ​ദ്കു​മാ​ർ, കെ.​സി. അ​ഭി​ലാ​ഷ്, ടി.​ജെ. റോ​ബി, കെ. ​നി​മാ​റാ​ണി, കെ. ​ജി. ബി​ജു, ജി​ജോ കു​ര്യാ​ക്കോ​സ്, കെ.​കെ. രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.