ഏ​ലം​കു​ള​ത്ത് 30 ലി​റ്റ​ര്‍ ചാ​രാ​യ​വു​മാ​യി യു​വാ​വ് പി​ടി​യി​ല്‍
Tuesday, November 5, 2024 1:17 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ചാ​രാ​യം വാ​റ്റി കു​പ്പി​ക​ളി​ലാ​ക്കി വി​ല്‍​പ്പ​ന​ക്കാ​യി ബൈ​ക്കി​ല്‍ കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്ന ഒ​രാ​ളെ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി. ഏ​ലം​കു​ളം മാ​ട്ടാ​യി വ​ള്ളോ​ത്ത് പ​ള്ളി​യാ​ലി​ല്‍ പി. ​ഹ​രി​ഹ​ര​ന്‍ (25)ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ല്‍ നി​ന്ന് 30 ലി​റ്റ​ര്‍ ചാ​രാ​യ​മാ​ണ് പെ​രി​ന്ത​ല്‍​മ​ണ്ണ എ​ക്സൈ​സ് സം​ഘം പി​ടി​കൂ​ടി​യ​ത്. ചാ​രാ​യം ക​ട​ത്താ​ന്‍ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും മൊ​ബൈ​ല്‍ ഫോ​ണും പി​ടി​ച്ചെ​ടു​ത്തു.

ഏ​ലം​കു​ളം മാ​ട്ടാ​യി വ​ള്ളോ​ത്ത് ക​ട​വ്പു​ഴ​യു​ടെ തീ​രം കേ​ന്ദ്രീ​ക​രി​ച്ച് ചാ​രാ​യം വാ​റ്റി റേ​ഞ്ചി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​താ​യി ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് പെ​രി​ന്ത​ല്‍​മ​ണ്ണ എ​ക്സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്പെ​ക്ട​ര്‍ എം. ​യൂ​നു​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ​ട്രോ​ളിം​ഗി​ലാ​ണ് ഇ​യാ​ള്‍ അ​റ​സ്റ്റി​ലാ​യ​ത്.

പെ​രി​ന്ത​ല്‍​മ​ണ്ണ ടൗ​ണ്‍, ആ​ന​മ​ങ്ങാ​ട്, അ​ങ്ങാ​ടി​പ്പു​റം, ഒ​ലി​ങ്ക​ര, പു​ളി​ങ്കാ​വ്, ആ​രും​കൂ​ട്ടം തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ല്‍ വാ​റ്റു​ചാ​രാ​യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​ല്‍ ആ​ഴ്ച​ക​ളാ​യി ഈ ​പ്ര​ദേ​ശ​ങ്ങ​ള്‍എ​ക്സൈ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു.

വ്യാ​ജ​മ​ദ്യ വി​ല്‍​പ്പ​ന​യും മ​യ​ക്കു​മ​രു​ന്ന് വി​ല്‍​പ്പ​ന​യും ഉ​പ​യോ​ഗ​വും ക​ണ്ടെ​ത്തു​ന്ന​തി​നും ത​ട​യു​ന്ന​തി​നും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളാ​ണ് എ​ക്സൈ​സ് വ​കു​പ്പ് സ്വീ​ക​രി​ക്കു​ന്ന​ത്. ഈ ​മാ​സം ഒ​ന്നി​ന് മേ​ലാ​റ്റൂ​രി​ല്‍ നി​ന്ന് അ​ഞ്ച് ലി​റ്റ​ര്‍ ചാ​രാ​യ​വു​മാ​യി ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മ​ദ്യം, ല​ഹ​രി വി​ല്‍​പ്പ​ന സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ 9400069645, 9400069656 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ പൊ​തു​ജ​ന​ങ്ങ​ള്‍ അ​റി​യി​ക്ക​ണ​മെ​ന്ന് എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

അ​ന്വേ​ഷ​ണ സം​ഘ​ത്തി​ല്‍ അ​സി​സ്റ്റ​ന്‍റ് എ​ക്സൈ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ (ഗ്രേ​ഡ്) കെ. ​രാ​മ​ന്‍​കു​ട്ടി, സി​വി​ല്‍ എ​ക്സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ വി. ​തേ​ജ​സ്, ടി.​കെ. രാ​ജേ​ഷ്, അ​ബ്ദു​ള്‍​ജ​ലീ​ല്‍, വി.​കെ. ഷം​സു​ദ്ദീ​ന്‍, സ​ഹ​ദ് ശ​രീ​ഫ് എ​ന്നി​വ​ര്‍ ഉ​ണ്ടാ​യി​രു​ന്നു. പ്ര​തി​യെ ജു​ഡീ​ഷ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് (ഒ​ന്ന്) കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ന്‍​ഡ് ചെ​യ്തു.