ഏ​റ​നാ​ട്-പൊ​ന്നാ​നി പൈ​തൃ​ക യാ​ത്ര സം​ഘ​ടി​പ്പി​ച്ചു
Monday, November 4, 2024 1:13 AM IST
മ​ഞ്ചേ​രി: ബ്രി​ട്ടീ​ഷ് അ​ധി​നി​വേ​ശ​ത്തെ ആ​രം​ഭം മു​ത​ല്‍ ധീ​ര​മാ​യി ചെ​റു​ത്ത ഏ​റ​നാ​ടി​ന്‍റെ​യും വ​ള്ളു​വ​നാ​ടി​ന്‍റെ​യും ബ്ര​ട്ടീ​ഷ് വി​രു​ദ്ധ​സ​മ​ര​ങ്ങ​ളു​ടെ ച​രി​ത്ര​വും പൈ​തൃ​ക​വും തേ​ടി അ​രീ​ക്കോ​ട് സു​ല്ല​മു​സ​ലാം സ​യ​ന്‍​സ് കോ​ള​ജ് സം​ഘ​ടി​പ്പി​ച്ച ഏ​റ​നാ​ട്-പൊ​ന്നാ​നി പൈ​തൃ​ക യാ​ത്ര ന​വ്യാ​നു​ഭ​വ​മാ​യി.

സു​ല്ല​മു​സ​ലാം സ്ഥാ​പ​ന​ങ്ങ​ളു​ടെ എ​ണ്‍​പ​താം വാ​ര്‍​ഷി​ക​ത്തി​ന്‍റെ​യും സു​ല്ല​മു​സ​ലാം സ​യ​ന്‍​സ് കോ​ള​ജി​ന്‍റെ മു​പ്പ​താം വാ​ര്‍​ഷി​ക​ത്തി​ന്‍റെ​യും ഭാ​ഗ​മാ​യി ഹി​സ്റ്റ​റി​,ജേ​ര്‍​ണ​ലി​സം പ​ഠ​ന വ​കു​പ്പു​ക​ള്‍ സം​യു​ക്ത​മാ​യാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്. പ്രാ​ദേ​ശി​ക ച​രി​ത്ര ഗ​വേ​ഷ​ക​നും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നും എം.​ജി. സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​നു​മാ​യ ഷെ​ബി​ന്‍ മെ​ഹ​ബൂ​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് യാ​ത്ര സം​ഘ​ടി​പ്പി​ച്ച​ത്.

ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 50 പേ​ര്‍ യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്തു. അ​രീ​ക്കോ​ട് നി​ന്നാ​രം​ഭി​ച്ച യാ​ത്ര സു​ല്ല​മു​സ​ലാം കോ​ള​ജ് മാ​നേ​ജ​ര്‍ പ്ര​ഫ. എ​ന്‍.​വി. അ​ബ്ദു​റ​ഹി​മാ​ന്‍ ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. മ​ഞ്ചേ​രി ബോ​യ്സ് സ്കൂ​ള്‍ പ​രി​സ​ര​ത്തെ എ​ന്‍​സൈ​ന്‍ വൈ​സി​ന്‍റെ ക​ല്ല​റ, മു​ടി​ക്കോ​ട് പോ​ലീ​സ് ഔ​ട്ട് പോ​സ്റ്റ്, പൂ​ക്കോ​ട്ടൂ​ര്‍ യു​ദ്ധ​ര​ക്ത​സാ​ക്ഷി​ക​ളു​ടെ ഖ​ബ​ര്‍, അ​ധി​കാ​ര​ത്തൊ​ടി കൂ​ട്ട​ക്കൊ​ല പ്ര​ദേ​ശം, മ​ല​പ്പു​റം പ​ള്ളി, ല​ങ്ക​സ്റ്റ​റു​ടെ ക​ല്ല​റ, പൊ​ന്നാ​നി​യി​ലെ പ​ഴ​യ​കാ​ല മ​സ്ജി​ദു​ക​ള്‍, അ​ഴീ​ക്ക​ല്‍​ഗ്രാ​മം, മ​ത്സ്യ​ബ​ന്ധ​ന ഹാ​ര്‍​ബ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ സം​ഘം സ​ന്ദ​ര്‍​ശ​നം ന​ട​ത്തി.