‘ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ വ​ര്‍​ത്ത​മാ​ന​കാ​ല​ത്തി​ന്‍റെ അ​നി​വാ​ര്യ​ത’
Saturday, November 2, 2024 3:51 AM IST
മ​ല​പ്പു​റം: ക​ലാ-​സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ള്‍ വ​ര്‍​ത്ത​മാ​ന​കാ​ല​ത്തി​ന്‍റെ അ​നി​വാ​ര്യ​ത​യെ​ന്ന് പു​രാ​വ​സ്തു തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി രാ​മ​ച​ന്ദ്ര​ന്‍ ക​ട​ന്ന​പ്പ​ള്ളി. ഐ​ഡി​യ​ല്‍ അ​സോ​സി​യേ​ഷ​ന്‍ ഫോ​ര്‍ മൈ​നോ​റി​റ്റി എ​ഡ്യൂ​ക്കേ​ഷ​ന്‍ (ഐ​എ​എം​ഇ) മ​ല​പ്പു​റം സ്വ​ലാ​ത്ത് ന​ഗ​ര്‍ മ​അ​ദി​ന്‍ അ​ക്കാ​ഡ​മി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​ത്താം സം​സ്ഥാ​ന ക​ലോ​ത്സ​വം ‘ആ​ര്‍​ട്ടോ​റി​യം’ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​യ്യി​ദ് ഇ​ബ്റാ​ഹിം ഖ​ലീ​ല്‍ ബു​ഖാ​രി ത​ങ്ങ​ള്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​യ്യി​ദ് മു​ഹ​മ്മ​ദ് തു​റാ​ബ് അ​സ​ഖാ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി. ​ഉ​ബൈ​ദു​ള്ള എം​എ​ല്‍​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

എ​ട്ട് റീ​ജി​യ​ണു​ക​ളി​ലെ 69 സ്കൂ​ളു​ക​ളി​ല്‍ നി​ന്ന് ആ​റ് കാ​റ്റ​ഗ​റി​ക​ളി​ലാ​യി 128 ഇ​ന​ങ്ങ​ളി​ല്‍ 1681 വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​തി​ന് തു​ട​ങ്ങു​ന്ന മ​ത്സ​ര​ങ്ങ​ള്‍ വൈ​കു​ന്നേ​രം സ​മാ​പി​ക്കും. പ്ര​ഫ​സ​ര്‍ എ.​കെ. അ​ബ്ദു​ള്‍​ഹ​മീ​ദ്, മു​സ്ത​ഫ കോ​ഡൂ​ര്‍, അ​ഫ്സ​ല്‍ കൊ​ളാ​രി, നൗ​ഫ​ല്‍ കോ​ഡൂ​ര്‍, സൈ​ത​ല​വി സൗ​ദി, ദു​ല്‍​ഫു​ഖാ​ര്‍ അ​ലി സ​ഖാ​ഫി, പി. ​സൈ​ത​ല​വി കോ​യ, കെ. ​അ​ബ്ദു​റ​ഹ്മാ​ന്‍, ഉ​നൈ​സ് മു​ഹ​മ്മ​ദ് എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.