"പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ജി​ല്ലാ ആ​ശു​പ​ത്രി കെ​ട്ടി​ട​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന മേ​ല്‍​പ്പാ​ലം വേ​ണം’
Tuesday, November 5, 2024 1:17 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​വ​ശ​ങ്ങ​ളി​ലാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി കെ​ട്ടി​ട​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കാ​ന്‍ മേ​ല്‍​പ്പാ​ലം നി​ര്‍​മി​ക്ക​ണ​മെ​ന്ന് ഹെ​ഡ് ലോ​ഡ് ആ​ന്‍​ഡ് ജ​ന​റ​ല്‍ വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ സി​ഐ​ടി​യു പെ​രി​ന്ത​ല്‍​മ​ണ്ണ ഏ​രി​യ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​നം യൂ​ണി​യ​ന്‍ ജി​ല്ലാ​സെ​ക്ര​ട്ട​റി കെ. ​രാ​മ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സി.​ടി. മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി എം.​എം. മു​സ്ത​ഫ, യൂ​ണി​യ​ന്‍ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ടി. ​അ​ന്‍​സാ​ര്‍, എ. ​സാ​ദി​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി വ​ള്ളൂ​രാ​ന്‍ ഹ​നീ​ഫ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും കെ.​ടി. മ​ജീ​ദ് വ​ര​വ് ചെ​ല​വ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. 24 ഏ​രി​യ ക​മ്മി​റ്റി​യെ​യും ഭാ​ര​വാ​ഹി​ക​ളാ​യി സി.​ടി. മു​സ്ത​ഫ (പ്ര​സി​ഡ​ന്‍റ്) വി. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ (സെ​ക്ര​ട്ട​റി), കെ.​ടി മ​ജീ​ദ് (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.