നിലമ്പൂര്‍: കെഎസ്എസ്പിയു നിലമ്പൂര്‍ ടൗണ്‍ ബ്ലോക്ക് മലയാളം ശ്രേഷ്ഠഭാഷാ ദിനാചരണവും മൊബൈല്‍ ഫോണ്‍ ബോധവത്കരണവും നടത്തി. നിലമ്പൂര്‍ കെഎസ്ടിഎഹാളില് നടന്ന പരിപാടി സാംസ്കാരിക സമിതി കണ്‍വീനര്‍ ടി.എസ്. രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.കെ. സോമന് അധ്യക്ഷത വഹിച്ചു. ഡോ. ടി. ശിവന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. കെ.സി. മുരളീധരന് മൊബൈല്‍ ഫോണ്‍ ബോധവധ്കരണ ക്ലാസ് നടത്തി. ബ്ലോക്ക് സെക്രട്ടറി വിജയ് പുലിക്കോട്, എ. ഗോപാലകൃഷ്ണന്, ടി.സി. വേലായുധന്, കെ. ജനാര്ദനന്, യു. കേശവന്, കെ. രാധാകൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു.
മഞ്ചേരി: ഏറനാട് താലൂക്കില്‍ നടന്ന മലയാളഭാഷാ ദിനാചരണം ജില്ലാ കളക്ടര്‍ വി.ആര്. വിനോദ് ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ എം. മുകുന്ദന് അധ്യക്ഷത വഹിച്ചു. സാഹിത്യകാരി വി.കെ. ദീപയെ ആദരിച്ചു. ഭരണഭാഷ പ്രതിജ്ഞ, ലൈബ്രറിയിലേക്ക് പുതിയ പുസ്തകങ്ങളുടെ കൈമാറ്റം, മലയാളഭാഷ മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം എന്നിവ ചടങ്ങില്‍ നടന്നു. ഹെഡ് ക്വാര്‍ട്ടേഴ്സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ എം. അബ്ദുള്‍ അസീസ്, ഭൂരേഖ തഹസില്‍ദാര്‍ വര്‍ഗീസ് കുര്യന്, സീനിയര്‍ ക്ലര്‍ക്ക് എന്‍.ആര്. സരിത എന്നിവര്‍ പ്രസംഗിച്ചു.
മഞ്ചേരി: നഗരസഭയില്‍ നടന്ന മലയാളഭാഷാ ദിനാചരണം ചെയര്‍പേഴ്സണ്‍ വി.എം. സുബൈദ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് ഭരണഭാഷ പ്രതിജ്ഞയെടുത്തു. കൗണ്‍സിലര്‍ അബ്ദുള്‍ അസീസ് , മുനിസിപ്പല്‍ സെക്രട്ടറി പി. സതീഷ് കുമാര്‍, സൂപ്രണ്ടുമാരായ കൃഷ്ണന് മുണ്ടിയന്‍ തറക്കല്‍, അസീന ബീഗം, അബ്ദുള്‍ റഷീദ്, ജനനമരണ വിഭാഗം രജിസ്ട്രാര്‍ ഷംസുദീന്‍, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.പി. സലീം, ജയപ്രകാശ് എന്നിവര്‍ സംബന്ധിച്ചു.