ജി​ല്ല​യി​ല്‍ ആ​രം​ഭി​ക്കു​ന്ന​ത് കു​ടും​ബ​ശ്രീ​യു​ടെ 15 ഹാ​പ്പി​ന​സ് കേ​ന്ദ്ര​ങ്ങ​ള്‍
Friday, November 1, 2024 1:19 AM IST
മ​ല​പ്പു​റം: കു​ടും​ബ​ശ്രീ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ല്‍ ഹാ​പ്പി​ന​സ് കേ​ന്ദ്ര​ങ്ങ​ള്‍ ഒ​രു​ങ്ങു​ന്നു. വ്യ​ക്തി​ക​ളു​ടെ സ​മ​ഗ്ര​മാ​യ ക്ഷേ​മ​വും ഉ​ന്ന​മ​ന​വും ഉ​റ​പ്പാ​ക്കി ഓ​രോ കു​ടും​ബ​ത്തെ​യും സ​ന്തോ​ഷ​ത്തി​ന്‍റെ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന് കു​ടും​ബ​ശ്രീ ജി​ല്ലാ മി​ഷ​ന്‍ കോ-​ഓ​ഡി​നേ​റ്റ​ര്‍ അ​റി​യി​ച്ചു.

സ​ന്തോ​ഷ​ത്തി​ന് ആ​ധാ​ര​മാ​യ ആ​രോ​ഗ്യം, വ​രു​മാ​നം, ലിം​ഗ​നീ​തി തു​ട​ങ്ങി​യ​വ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ആ​ന​ക്ക​യം, വാ​ഴ​ക്കാ​ട്, വ​ട്ടം​കു​ളം, മാ​റ​ഞ്ചേ​രി, ആ​ത​വ​നാ​ട്, പു​റ​ത്തൂ​ര്‍, നി​റ​മ​രു​തൂ​ര്‍, വേ​ങ്ങ​ര, എ​ട​വ​ണ്ണ, മൂ​ത്തേ​ടം, അ​മ​ര​മ്പ​ലം, പു​ഴ​ക്കാ​ട്ടി​രി, വ​ള്ളി​ക്കു​ന്ന്, താ​ഴേ​ക്കോ​ട്, തൃ​ക്ക​ല​ങ്ങോ​ട് എ​ന്നി​ങ്ങ​നെ 15 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ജി​ല്ല​യി​ല്‍ ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഹാ​പ്പി​ന​സ് കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കു​ക.

തു​ല്യ​ത, സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത, പ​രി​സ്ഥി​തി, ക​ല, സാ​ഹി​ത്യം, കാ​യി​കം, മാ​ന​സി​കാ​രോ​ഗ്യം, പോ​ഷ​കാ​ഹാ​രം, ശു​ചി​ത്വം, ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ള്‍ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ വ്യ​ക്തി​യോ കു​ടും​ബ​മോ നേ​രി​ടു​ന്ന അ​പ​ര്യാ​പ്ത​ത​ക​ള്‍ പ​രി​ഹ​രി​ച്ച് അ​വ​രെ സ​ന്തോ​ഷ​ക​ര​മാ​യ ജീ​വി​ത​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. കു​ട്ടി​ക​ള്‍, യു​വാ​ക്ക​ള്‍, മു​തി​ര്‍​ന്ന​വ​ര്‍, വ​യോ​ജ​ന​ങ്ങ​ള്‍ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ലെ ഓ​രോ വ്യ​ക്തി​ക്കും സ​ഹാ​യ​ക​മാ​കു​ന്ന വി​ധ​ത്തി​ലാ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​രി​ശീ​ല​നം ന​ല്‍​കി ഓ​രോ കു​ടും​ബ​ങ്ങ​ളി​ലെ​യും പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ച്ച് സ​ന്തോ​ഷം നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കു​വാ​ന്‍ ഉ​ത​കു​ന്ന രീ​തി​യി​ല്‍ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്രാ​യ​ഭേ​ദ​മ​ന്യേ സ​മൂ​ഹ​ത്തി​ലെ ഓ​രോ വ്യ​ക്തി​ക്കും പ​രി​ശീ​ല​നം ന​ല്‍​കും.

സം​സ്ഥാ​ന​ത്തെ സാ​ഹ​ച​ര്യ​ങ്ങ​ള​നു​സ​രി​ച്ച് സ​ന്തോ​ഷ സൂ​ചി​ക ത​യ്യാ​റാ​ക്കി വി​വി​ധ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വി​ല​യി​രു​ത്ത​ല്‍ ന​ട​ത്തും. പ​ദ്ധ​തി​യു​ടെ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഒ​ക്ടോ​ബ​ര്‍ ര​ണ്ടാം​വാ​രം സം​സ്ഥാ​ന​ത​ല​ത്തി​ല്‍ മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍​മാ​ര്‍​ക്ക് പ​രി​ശീ​ല​നം ന​ല്‍​കി​യി​രു​ന്നു. പ​രി​ശീ​ല​നം നേ​ടി​യ മാ​സ്റ്റ​ര്‍ ട്രെ​യി​ന​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​ടു​ത്ത മാ​സം ജി​ല്ലാ​ത​ല​പ​രി​ശീ​ല​നം ന​ട​ത്തും. ജി​ല്ലാ​ത​ല​പ​രി​ശീ​ല​ത്തി​ന് ശേ​ഷം വാ​ര്‍​ഡു​ക​ളി​ല്‍ 20 മു​ത​ല്‍ 40 വ​രെ​യു​ള്ള കു​ടും​ബ​ങ്ങ​ള്‍ ഉ​ള്‍​ക്കൊ​ള്ളു​ന്ന "ഇ​ട​ങ്ങ​ള്‍' രൂ​പീ​ക​രി​ച്ച് പ​രി​ശീ​ല​നം ന​ല്‍​കും. സ​ര്‍​വേ​ക​ള്‍, മൈ​ക്രോ പ്ലാ​ന്‍ രൂ​പീ​ക​ര​ണം തു​ട​ങ്ങി മ​റ്റു പ​രി​പാ​ടി​ക​ളും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്.