മൗ​ലാ​ന നി​യോ​ബ്ലെ​സ് 12-ാം വാ​ര്‍​ഷി​കാ​ഘോ​ഷം സംഘടിപ്പിച്ചു
Monday, November 4, 2024 1:13 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന ഹോ​സ്പി​റ്റ​ലി​ലെ ന​വ​ജാ​ത​ശി​ശു രോ​ഗ​ചി​കി​ത്സാ വി​ഭാ​ഗ​മാ​യ നി​യോ​ബ്ലെ​സി​ന്‍റെ 12-ാം വാ​ര്‍​ഷി​ക​വും ബേ​ബി ബ്ലെ​സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ഒ​ന്നാം​വാ​ര്‍​ഷി​ക​വും വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. മൗ​ലാ​ന അ​ക്കാ​ഡ​മി ഹാ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി നെ​ഹ്റു ഗ്രൂ​പ്പ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ന്‍​സ് ചെ​യ​ര്‍​മാ​നും മാ​നേ​ജിം​ഗ് ട്ര​സ്റ്റി​യും ഇ​ന്ത്യ-​മൗ​റീ​ഷ്യ​സ് ഓ​ണ​റ​റി ട്രേ​ഡ് ക​മ്മീ​ഷ​ണ​റു​മാ​യ അ​ഡ്വ. ഡോ. ​പി. കൃ​ഷ്ണ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

മൗ​ലാ​ന ഹോ​സ്പി​റ്റ​ല്‍ മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് കെ.​എ. സീ​തി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബേ​ബി ബ്ലെ​സ് ചാ​രി​റ്റ​ബി​ള്‍ ട്ര​സ്റ്റി​ന്‍റെ ഒ​ന്നാം​വ​ര്‍​ഷ​ത്തെ പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ട് മൗ​ലാ​ന ഹോ​സ്പി​റ്റ​ല്‍ ചീ​ഫ് ഓ​പ​റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ രാം​ദാ​സ് അ​വ​ത​രി​പ്പി​ച്ചു. ബേ​ബി ബ്ലെ​സി​ലേ​ക്കു​ള്ള ഫ​ണ്ട് സ​മാ​ഹ​ര​ണം ഹോ​സ്പി​റ്റ​ല്‍ ചീ​ഫ് ഫി​നാ​ന്‍​സ് മാ​നേ​ജ​ര്‍ അ​ബ്ദു​ള്‍ ബ​ഷീ​ര്‍ ഏ​റ്റു​വാ​ങ്ങി. മൗ​ലാ​ന നി​യോ​ബ്ലെ​സ് മേ​ധാ​വി ഡോ. ​എ.​കെ. ജ​യ​ച​ന്ദ്ര​ന്‍, ഹോ​സ്പി​റ്റ​ല്‍ അ​ഡ്മി​നി​സ്ട്രേ​റ്റ​ര്‍ വി.​എം. സൈ​ത് മു​ഹ​മ്മ​ദ്, ഡോ. ​നൗ​ഷി​ദ്, ഡോ. ​സോ​ഫി​യ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മൗ​ലാ​ന നി​യോ​ബ്ലെ​സ് സ്റ്റാ​ഫു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റി.