തി​രൂ​ര്‍​ക്കാ​ട് സ്കൂ​ള്‍ മാ​ലി​ന്യ​മു​ക്തം
Sunday, November 3, 2024 5:44 AM IST
തി​രൂ​ര്‍​ക്കാ​ട്: കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ല്‍ സ​മ്പൂ​ര്‍​ണ മാ​ലി​ന്യ​മു​ക്ത വി​ദ്യാ​ല​യ​മാ​യി പ്ര​ഖ്യാ​പി​ച്ച് തി​രൂ​ര്‍​ക്കാ​ട് എ​എം ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍. ജൈ​വ​മാ​ലി​ന്യ​ങ്ങ​ള്‍ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ന്ന​തി​നും അ​ജൈ​വ മാ​ലി​ന്യം ത​രം​തി​രി​ച്ച് ശേ​ഖ​രി​ച്ച് പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത വോ​ള​ണ്ടി​യ​ര്‍​മാ​ര്‍​ക്ക് കൈ​മാ​റു​ന്ന കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി.

അ​സം​ബ്ലി​യി​ല്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഇ.​കെ. കു​ഞ്ഞി​മു​ഹ​മ്മ​ദ് പ്ര​ഖ്യാ​പ​നം ന​ട​ത്തി. പ്രി​ന്‍​സി​പ്പ​ല്‍ ടി.​കെ. സ​ലീം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ എ. ​ബ​ഷീ​ര്‍, മാ​നേ​ജിം​ഗ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ. ​അ​ല​വി​ക്കു​ട്ടി, പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ ഇ.​കെ. അ​ബ്ദു​ള്‍​മ​ജീ​ദ്, സി.​എ​ച്ച്. ഫാ​റൂ​ഖ്, ഉ​സ്മാ​ന്‍ താ​മ​ര​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

അ​ധ്യാ​പ​ക​രും കു​ട്ടി​ക​ളും​ചേ​ര്‍​ന്ന് വി​ദ്യാ​ല​യ​വും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചു. പ​ഞ്ചാ​യ​ത്ത് ന​ല്‍​കി​യ ബി​ന്നു​ക​ള്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചു.