നിലമ്പൂര്‍: പട്ടികവര്‍ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ദിരാ ഗാന്ധി മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളില്‍ കേരളപ്പിറവി ആചരിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സ്കൂള്‍ പ്രധാനാധ്യാപകന് എ. ഗോപകുമാര്‍ കേരളപ്പിറവി സന്ദേശം നല്കി. ഭാഷാപ്രതിജ്ഞ കെ.എം. അശ്വതി ചൊല്ലിക്കൊടുത്തു. കേരളഗാനം, പ്രസംഗം, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ചു. കൂടാതെ വിദ്യാര്‍ഥികള്‍ തയാറാക്കിയ ആശംസ കാര്‍ഡുകള്‍ അധ്യാപകര്‍ക്ക് നല്കി. വിദ്യാര്‍ഥികളായ അനന്യ, നിഖിത, ശ്രീപ്രസാദ്, രൂപിക, വി. ജിതിഷ എന്നിവര്‍ നേതൃത്വം നല്കി.
തിരുവാലി: തിരുവാലി ഗവണ്മെന്റ് എല്‍പി സ്കൂളില്‍ കേരളപ്പിറവിദിനം വിവിധ പരിപാടികളോടെ നടത്തി. വിദ്യാര്‍ഥികളും അധ്യാപകരും വിവിധ നാടന്‍ പൂക്കളാല്‍ കേരളത്തിന്റെ മാതൃക തീര്‍ത്തു. നാടന്‍പാട്ട്, പ്രശ്നോത്തരി, നാടന്‍ കലാരൂപങ്ങളുടെ പ്രദര്‍ശനം, പതിപ്പ് നിര്‍മാണം എന്നിവ സംഘടിപ്പിച്ചു. പ്രധാനാധ്യാപകന് സി.കെ. ജയരാജ് കേരളപ്പിറവി ദിനാഘോഷം ഉദ്ഘാടനം ചെയ്തു. അധ്യാപകരായ ഇ. വിനീത, എം. ധന്യ, പി. സുരമ്യ, സുമി ഹരിഹരന് എന്നിവര്‍ നേതൃത്വം നല്കി.
എടക്കര: മൂത്തേടം ഫാത്തിമ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജില്‍ മലയാള വിഭാഗം സംഘടിപ്പിച്ച കേരളപ്പിറവി ദിനാഘോഷവും ശ്രേഷ്ഠ ഭാഷാ ദിനാചരണവും വൈസ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ഷിബിന്‍ പി. ജെയിംസ് ഉദ്ഘാടനം ചെയ്തു. മലയാള വിഭാഗം മേധാവി എം. ശ്രീലത അധ്യക്ഷത വഹിച്ചു. സിഇഒ ഫാ. വര്‍ഗീസ് കണിയാംപറമ്പില്‍ മുഖ്യസന്ദേശം നല്കി. ദിനാചരണത്തോടനുബന്ധിച്ച് നടത്തിയ മത്സരവിജയികള്‍ക്ക് ഉപഹാര വിതരണവും നടത്തി. ടി.കെ. സതീശന്, ഫിലിപ്പ് നൈനാന്, കെ.പി. അബ്ദുള്‍ ലത്തീഫ്, സംഗീത, സാബു പൊന്മേലില്, ഷിഫ്ന ഷെറിന്, അഞ്ജന എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ അരങ്ങേറി.