സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​ക​മേ​ള: ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​ന് വ​ന്‍ സ്വീ​ക​ര​ണം
Sunday, November 3, 2024 5:44 AM IST
മ​ല​പ്പു​റം: ഒ​ളി​മ്പി​ക്സ് മാ​തൃ​ക​യി​ല്‍ സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ള്‍ കാ​യി​ക​മേ​ള​ക്ക് മു​ന്നോ​ടി​യാ​യി കാ​സ​ര്‍​ഗോ​ഡ് നി​ന്ന് ആ​രം​ഭി​ച്ച ദീ​പ​ശി​ഖ പ്ര​യാ​ണ​ത്തി​ന് മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ആ​വേ​ശോ​ജ്വ​ല സ്വീ​ക​ര​ണം.

ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ രാ​മ​നാ​ട്ടു​ക​ര​യി​ല്‍ കോ​ഴി​ക്കോ​ട് ഡി​ഡി​ഇ മ​നോ​ജ് കു​മാ​റി​ല്‍ നി​ന്ന് മ​ല​പ്പു​റം ഡി​ഡി​ഇ കെ.​പി. ര​മേ​ശ് കു​മാ​ര്‍ ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി. ജി​ല്ല​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍, കാ​യി​കാ​ധ്യാ​പ​ക​ര്‍, കാ​യി​ക താ​ര​ങ്ങ​ള്‍ എ​ന്നി​വ​രു​ടെ അ​ക​മ്പ​ടി​യോ​ടെ പു​റ​പ്പെ​ട്ട പ്ര​യാ​ണ​ത്തി​ന് മൊ​റ​യൂ​ര്‍ വി​എം​എ​ച്ച്എ​സ്എ​സി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കി. തു​ട​ര്‍​ന്ന് മ​ല​പ്പു​റം എം​എ​സ്പി സ്കൂ​ളി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് ദീ​പ​ശി​ഖ ഏ​റ്റു​വാ​ങ്ങി കാ​യി​ക താ​ര​ങ്ങ​ള്‍​ക്ക് കൈ​മാ​റി.

വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ര്‍ അ​ബൂ​ബ​ക്ക​ര്‍, വി​ദ്യാ​കി​ര​ണം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സു​രേ​ഷ് കൊ​ള​ശേ​രി, കൈ​റ്റ് ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ടി.​കെ. അ​ബ്ദു​ള്‍ റ​ഷീ​ദ്, മ​ല​പ്പു​റം ഡി​ഇ​ഒ ഗീ​താ​കു​മാ​രി, ഡ​യ​റ്റ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സ​ലീ​മു​ദ്ദീ​ന്‍, ഡി​പി​സി മ​നോ​ജ് കു​മാ​ര്‍, ജി​ല്ലാ സ്പോ​ര്‍​ട്സ് ഓ​ര്‍​ഗ​നൈ​സ​ര്‍ ഡോ. ​സ​ന്ദീ​പ്, ആ​ര്‍​ഡി​എ​സ്ജി​എ സെ​ക്ര​ട്ട​റി ഷ​ബി​ന്‍, ഡി​ഡി​ഇ കെ.​പി. ര​മേ​ശ് കു​മാ​ര്‍, എം​എ​സ്പി സ്കൂ​ള്‍ പ്ര​ധാ​നാ​ധ്യാ​പി​ക എ​സ്. സീ​ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഇ​ന്ന് രാ​വി​ലെ ഒ​മ്പ​തി​ന് എം​എ​സ്പി സ്കൂ​ളി​ല്‍ നി​ന്ന് ആ​രം​ഭി​ക്കു​ന്ന പ്ര​യാ​ണ​ത്തി​ന് രാ​വി​ലെ 10 ന് ​പെ​രി​ന്ത​ല്‍​മ​ണ്ണ ജി​ബി​എ​ച്ച്എ​സ്എ​സി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കും. തു​ട​ര്‍​ന്ന് ജി​ല്ലാ അ​തി​ര്‍​ത്തി​യാ​യ പു​ലാ​മ​ന്തോ​ളി​ല്‍ വ​ച്ച് ദീ​പ​ശി​ഖ പാ​ല​ക്കാ​ട് ഡി​ഡി​ഇ​ക്ക് കൈ​മാ​റും.

നാ​ളെ മു​ത​ല്‍ 11 വ​രെ കൊ​ച്ചി​യി​ലാ​ണ് കാ​യി​ക​മേ​ള അ​ര​ങ്ങേ​റു​ന്ന​ത്. വി​വി​ധ ജി​ല്ല​ക​ളി​ല്‍ സ്വീ​ക​ര​ണം ഏ​റ്റു​വാ​ങ്ങു​ന്ന ദീ​പ​ശി​ഖ പ്ര​യാ​ണ​വും വാ​ഹ​ന ജാ​ഥ​യും നാ​ലി​ന് എ​റ​ണാ​കു​ളം തൃ​പ്പൂ​ണി​ത്തു​റ​യി​ല്‍ സം​ഗ​മി​ക്കും. അ​വി​ടെ​നി​ന്ന് പ്ര​ധാ​ന വേ​ദി​യാ​യ മ​ഹാ​രാ​ജാ​സ് കോ​ള​ജ് ഗ്രൗ​ണ്ടി​ലെ​ത്തും.