കൃ​ഷി ഉ​പേ​ക്ഷി​ക്കാ​നൊ​രു​ങ്ങി മ​ല​യോ​ര ക​ര്‍​ഷ​ക​ര്‍
Saturday, November 2, 2024 3:51 AM IST
നി​ല​മ്പൂ​ര്‍: മ​ല​പ്പു​റം ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​യാ​യ നി​ല​മ്പൂ​ര്‍, പോ​ത്തു​ക​ല്‍, ചാ​ലി​യാ​ര്‍, ക​രു​ളാ​യി, അ​മ​ര​മ്പ​ലം, മൂ​ത്തേ​ടം, വ​ഴി​ക്ക​ട​വ് എ​ന്നീ മേ​ഖ​ല​യി​ലെ ക​ര്‍​ഷ​ക​രാ​ണ് വ​ന്യ​മൃ​ഗ ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെ​തു​ട​ര്‍​ന്ന് കൃ​ഷി ഉ​പേ​ക്ഷി​ക്കാ​നൊ​രു​ങ്ങു​ന്ന​ത്. കൃ​ഷി​യെ ഉ​പ​ജീ​വ​ന​മാ​യി ക​ണ്ട് മ​ണ്ണി​ല്‍ വി​യ​ര്‍​പ്പൊ​ഴു​ക്കി​യ ക​ര്‍​ഷ​ക​രാ​ണ് കൃ​ഷി​യി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്.

വ​ന്യ​മൃ​ഗ​ശ​ല്യ​വും കാ​ര്‍​ഷി​ക ഉ​ത്പ്പ​ന്ന​ങ്ങ​ള്‍​ക്ക് വി​ല​ക്കു​റ​വും കാ​ര്‍​ഷി​ക വി​ള​ക​ള്‍​ക്ക് താ​ങ്ങു​വി​ല​യി​ല്ലാ​ത്ത​തു​മാ​ണ് ക​ര്‍​ഷ​ക​രെ കൃ​ഷി ഉ​പേ​ക്ഷി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​മാ​ക്കു​ന്ന​ത്. വ​യ​നാ​ട് ജി​ല്ല​യി​ലെ​യും കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ തി​രു​വ​മ്പാ​ടി മ​ണ്ഡ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യ മ​ല​യോ​ര മേ​ഖ​ല​യി​ലും ക​ര്‍​ഷ​ക​രു​ടെ അ​വ​സ്ഥ ഇ​തു​ത​ന്നെ. കാ​ട്ടാ​ന​ക​ളും പ​ന്നി​ക​ളും കു​ര​ങ്ങ​ന്‍​മാ​രും മു​ള്ള​ന്‍​പ​ന്നി​ക​ളു​മാ​ണ് ഏ​റ്റ​വും കൂ​ടു​ത​ല്‍ കൃ​ഷി​നാ​ശ​മു​ണ്ടാ​ക്കു​ന്ന​ത്. പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ പോ​ലും ഭീ​തി പ​ര​ത്തു​ന്ന രീ​തി​യി​ലാ​ണ് ഇ​വ കാ​ടി​റ​ങ്ങി നാ​ട്ടി​ലെ​ത്തു​ന്ന​ത്. ത​ങ്ങ​ള്‍​ക്ക് പു​റ​ത്തി​റ​ങ്ങാ​നോ കൃ​ഷി​സ്ഥ​ല​ങ്ങ​ളി​ല്‍ പോ​കാ​നോ ഭ​യ​പ്പെ​ടു​ന്ന അ​വ​സ്ഥ​യാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു. കാ​ടി​റ​ങ്ങി എ​ത്തു​ന്ന കാ​ട്ടാ​ന​ക​ള്‍ ഇ​തി​നോ​ട​കം ഏ​ക്ക​ര്‍

ക​ണ​ക്കി​ന് കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ലും കാ​ട്ടാ​ന​ക​ള്‍ വ്യാ​പ​ക കൃ​ഷി​നാ​ശം ഉ​ണ്ടാ​ക്കു​ന്നു​ണ്ട്.ക​ര്‍​ഷ​ക​രും നാ​ട്ടു​കാ​രും മാ​റി​മാ​റി വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് പ​രാ​തി​ക​ള്‍ ന​ല്‍​കു​ന്നു​ണ്ടെ​ങ്കി​ലും ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​ണ് ക​ര്‍​ഷ​ക​രാ​യ എം.​എ. തോ​മ​സ്, ജോ​ണ്‍, ദാ​ക്ഷാ​യ​ണി​അ​മ്മ എ​ന്നി​വ​ര്‍ പ​റ​യു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്ത് ക​ര്‍​ഷ​ക​രു​ടെ വി​ഷ​യ​ങ്ങ​ള്‍ പ​റ​യാ​തെ മ​റ്റ് വി​ഷ​യ​ങ്ങ​ളി​ലേ​ക്ക് പ്ര​ചാ​ര​ണം തി​രി​ച്ചു​വി​ടു​ക എ​ന്ന ത​ന്ത്ര​മാ​ണ് രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​ക​ള്‍ തു​ട​ര്‍​ന്ന് വ​രു​ന്ന​ത്.