മൂ​വ​ര്‍ സം​ഘ​ത്തി​ന് നാ​ട്ടു​കാ​രു​ടെ ആ​ദ​ര​വ്
Sunday, November 3, 2024 5:44 AM IST
മ​ഞ്ചേ​രി​യി​ലും ന​റു​ക​ര​യി​ലും ഭൂ​മി​യു​ടെ ന്യാ​യ വി​ല​യി​ല്‍ 200 ശ​ത​മാ​നം കു​റ​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്

മ​ഞ്ചേ​രി: മ​ഞ്ചേ​രി​യി​ലും ന​റു​ക​ര​യി​ലും ഭൂ​മി​യു​ടെ ന്യാ​യ വി​ല​യി​ല്‍ 200 ശ​ത​മാ​നം കു​റ​ച്ച് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് വ​ന്ന​തി​നു പി​ന്നി​ല്‍ അ​ഹോ​രാ​ത്രം പ്ര​വ​ര്‍​ത്തി​ച്ച മൂ​വ​ര്‍ സം​ഘ​ത്തി​ന് നാ​ട്ടു​കാ​രു​ടെ ആ​ദ​ര​വ്. അ​ഡ്വ. എ​ന്‍.​കെ. യ​ഹ്യ, പു​ല്ല​ഞ്ചേ​രി ക​രു​മു​ടി​ക്ക​ല്‍ ഹു​സൈ​ന്‍, അ​വു​ല​ന്‍ അ​ബ്ദു​ള്ള എ​ന്നി​വ​രെ​യാ​ണ് പൗ​ര​സ​മി​തി ആ​ദ​രി​ച്ച​ത്.

ന്യാ​യ​വി​ല നി​ശ്ച​യി​ച്ച​തി​ലു​ണ്ടാ​യ ഗു​രു​ത​ര​മാ​യ അ​പാ​ക​ത മൂ​ലം ഭൂ​മി​കൈ​മാ​റ്റം അ​സാ​ധ്യ​മാ​യ മ​ഞ്ചേ​രി​യി​ലും ന​റു​ക​ര​യി​ലും നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ ദു​രി​ത​ത്തി​ലാ​യി​രു​ന്നു. മ​ക്ക​ളു​ടെ വി​വാ​ഹ​ത്തി​നും ക​ടം വീ​ട്ടു​ന്ന​തി​നും ചി​കി​ത്സ​ക്കും മ​റ്റും പ​ണം ക​ണ്ടെ​ത്താ​ന്‍ ഭൂ​മി വി​ല്‍​ക്കാ​നാ​കാ​തെ നി​ര​വ​ധി പേ​ര്‍ ക​ഷ്ട​ത്തി​ലാ​യി​രു​ന്നു.

പ്ര​ദേ​ശ​ത്ത് ആ​രം​ഭി​ക്കാ​നി​രു​ന്ന പ​ല വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളും ഭൂ​മി​യു​ടെ വി​ല കാ​ര​ണം തൊ​ട്ട​ടു​ത്ത പ​ഞ്ചാ​യ​ത്തു​ക​ളി​ലേ​ക്ക് ചേ​ക്കേ​റു​ക​യു​ണ്ടാ​യി.

2010ലാ​ണ് സം​സ്ഥാ​ന​ത്ത് ഭൂ​മി​ക്ക് ന്യാ​യ​വി​ല നി​ശ്ച​യി​ച്ച​ത്. സം​സ്ഥാ​ന​ത്ത് ഭൂ​മാ​ഫി​യ ശ​ക്ത​മാ​കു​ന്നു​വെ​ന്നും ഇ​ത് സാ​മ്പ​ത്തി​ക രം​ഗ​ത്തു​ണ്ടാ​ക്കു​ന്ന പ്ര​ശ്ന​ങ്ങ​ള്‍ ഏ​റെ വ​ലു​താ​കു​മെ​ന്നും ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു ഒ​രോ പ്ര​ദേ​ശ​ങ്ങ​ളു​ടെ​യും ഭൂ​മി​ശാ​സ്ത്ര​വും വാ​ണി​ജ്യ​പ​ര​വു​മാ​യ സ്ഥാ​നം ക​ണ​ക്കി​ലെ​ടു​ത്ത് സ​ര്‍​ക്കാ​ര്‍ ഫെ​യ​ര്‍​വാ​ല്യു നി​ശ്ച​യി​ച്ച​ത്. എ​ന്നാ​ല്‍ മ​ഞ്ചേ​രി​യി​ലും ന​റു​ക​ര​യി​ലും നി​ശ്ച​യി​ച്ച വി​ല വ​ന്‍​ന​ഗ​ര​ങ്ങ​ളെ​പ്പോ​ലും വെ​ല്ലു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു.

2014 ല്‍ ​സം​സ്ഥാ​ന​ത്താ​ക​മാ​നം ന്യാ​യ​വി​ല​യി​ല്‍ 50 ശ​ത​മാ​നം കൂ​ടി വ​ര്‍​ധി​പ്പി​ച്ച​തോ​ടെ മ​ഞ്ചേ​രി​യി​ലും ന​റു​ക​ര​യി​ലും ന്യാ​യ​വി​ല തീ​ര്‍​ത്തും അ​ന്യാ​യ വി​ല​യാ​യി. ഇ​തി​നെ​തി​രേ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍, ലാ​ന്‍റ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ര്‍, മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ര്‍, ഏ​റ​നാ​ട് താ​ലൂ​ക്ക് ത​ഹ​സി​ല്‍​ദാ​ര്‍, മ​ഞ്ചേ​രി വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ എ​ന്നി​വ​രെ എ​തി​ര്‍​ക​ക്ഷി​ക​ളാ​ക്കി മ​ഞ്ചേ​രി പു​ല്ല​ഞ്ചേ​രി ക​രു​മു​ടി​ക്ക​ല്‍ ഹു​സൈ​നും അ​ഡ്വ. എ​ന്‍.​കെ. യ​ഹ്യ​യും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു.

2020, 2021, 2022 വ​ര്‍​ഷ​ങ്ങ​ളി​ല്‍ പൊ​തു​വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യി. വീ​ണ്ടും ഇ​രു സ്ഥ​ല​ങ്ങ​ളി​ലും ഭൂ​മി​ക്ക് അ​ന്യാ​യ വി​ല​യാ​യി. 2022ല്‍ ​വീ​ണ്ടും യ​ഹ്യ​യും ഹു​സൈ​നും ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. ഇ​തോ​ടെ വി​ഷ​യ​ത്തി​ല്‍ സ​മ​ഗ്ര പ​ഠ​നം ന​ട​ത്തി ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​ന് ക​ര്‍​ശ​ന നി​ര്‍​ദേ​ശം ന​ല്‍​കി. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ഷ​യം പ​രി​ശോ​ധി​ച്ച സ​ര്‍​ക്കാ​ര്‍ വി​ല​നി​ര്‍​ണ​യ​ത്തി​ലെ അ​പാ​ക​ത ക​ണ്ടെ​ത്തി 260 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് 60 ശ​ത​മാ​നം മാ​ത്രം വ​ര്‍​ധ​ന​വ് വ​രു​ത്തി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കു​ക​യാ​യി​രു​ന്നു.

ക​ട​ക്കെ​ണി​യി​ല​ക​പ്പെ​ട്ട പാ​വ​പ്പെ​ട്ട​വ​ന് ത​ന്‍റെ കി​ട​പ്പാ​ടം വി​റ്റെ​ങ്കി​ലും ത​ടി​ര​ക്ഷ​പ്പെ​ടു​ത്താ​ന്‍ പ​റ്റാ​തെ വ​ന്ന​പ്പോ​ള്‍ ഇ​തി​നെ​തി​രേ പൊ​തു​ജ​ന പ​ങ്കാ​ളി​ത്ത​ത്തോ​ടെ പ​ല സ​മ​ര​ങ്ങ​ള്‍​ക്കും നേ​തൃ​ത്വം ന​ല്‍​കി​യ​യാ​ളാ​ണ് അ​വു​ല​ന്‍ അ​ബ്ദു​ള്ള.

തു​റ​ക്ക​ല്‍ അ​ങ്ങാ​ടി​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി അ​ഡ്വ. യു.​എ. ല​ത്തീ​ഫ് എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൗ​ര​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ജ​ലീ​ല്‍ തു​റ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ന്‍ എം​എ​ല്‍​എ അ​ഡ്വ. എം. ​ഉ​മ്മ​ര്‍, നി​ര്‍​മാ​ണ്‍ മു​ഹ​മ്മ​ദ​ലി, എ.​എം. സൈ​ത​ല​വി, യാ​ഷി​ക്ക് മേ​ച്ചേ​രി, എ​ലൈ​റ്റ് മ​ജീ​ദ്, ക​ണ്‍​വീ​ന​ര്‍ വി.​എം. മു​സ്ത​ഫ, അ​ലി പു​ത്ത​ല​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.