വെ​ടി​ക്കെ​ട്ടും ആ​ന എ​ഴു​ന്ന​ള്ളി​പ്പും: പ്ര​തി​ഷേ​ധ​ജ്വാ​ല ന​ട​ത്തി
Tuesday, November 5, 2024 2:50 AM IST
ചാ​ല​ക്കു​ടി: കേ​ര​ള​ത്തി​ലെ ഉ​ത്സ​വ - പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ളി​ലെ പ​ര​മ്പ​രാ​ഗ​ത വെ​ടി​ക്കെ​ട്ടും ആ​ന എ​ഴു​ന്ന​ള്ളി​പ്പും സം​ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള​ ഫെ​സ്റ്റി​വ​ൽ കോ - ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​തി​ഷേ​ധ ജ്വാ​ല ന​ട​ത്തി. ചാ​ല​ക്കു​ടിയി​ലെ ഉ​ത്സ​വാ​ഘോ​ഷ ക​മ്മി​റ്റി​ക​ളും പെ​രു​ന്നാ​ൾ ക​മ്മി​റ്റി​ക​ളും പ്ര​തി​ഷേ​ധ ജ്വാ​ല​യി​ൽ പ​ങ്കെ​ടു​ത്തു.

പ​ര​മ്പ​രാ​ഗ​ത വെ​ടി​ക്കെ​ട്ടു​ക​ൾ സം​ര​ക്ഷി​ക്കാ​ൻ നി​യ​മഭേ​ദ​ഗ​തി​ക​ൾ കൊ​ണ്ടുവ​രി​ക, തൃ​ശൂർ എ​രു​മ​പ്പെ​ട്ടി​യി​ൽ സ്ഥാ​പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ ഫ​യ​ർ പാ​ർ​ക്ക് ഉ​ട​ൻ ആ​രം​ഭി​ക്കു​ക, പെ​സോ നി​യ​മ​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത വെ​ടി​ക്കെ​ട്ടു​ക​ൾ നി​ല​നി​ർ​ത്തു​ന്ന​തി​നാ​വ​ശ്യ​മാ​യ ഇ​ള​വു​ക​ൾ അ​നു​വ​ദി​ക്കു​ക, വെ​ടി​ക്കെ​ട്ടുപു​ര സ്ഥാ​പി​ക്കു​ന്ന​തി​ന് ത​ണ്ണീ​ർ​ത​ട നി​യ​മ​ത്തി​ൽ ഇള​വു​ക​ൾ അ​നു​വ​ദി​ക്കു​ക, ആ​ന എ​ഴു​ന്ന​ള്ളി​പ്പു​ക​ൾ സം​ര​ക്ഷി​ക്കു​ക, 2012 ലെ ​നാ​ട്ടാ​ന പ​രി​പാ​ല​നച​ട്ടം നി​ല​നി​ർ​ത്തു​ക, ആ​ഘോ​ഷ​ങ്ങ​ൾ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന എ​ൻ ജി​ഒക​ളെ നി​യ​ന്ത്രി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണു പ്ര​തി​ഷേ​ധജ്വാ​ല ന​ട​ത്തി​യ​ത്.

പ്ര​തി​ഷേ​ധ പ്ര​ക​ട​നം സെ​ന്‍റ്് മേ​രീ​സ് ഫെ​റോ​ന പ​ള്ളി അ​സി. വി​കാ​രി ഫാ. ഡി​ക്സ​ൻ കാ​ഞ്ഞൂ​ ക്കാര​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

പ്ര​തി​ഷേ​ധജ്വാ​ല സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ​ഉ​ദ്​ഘാ​ട​നം ചെ​യ്തു. കേ​ര​ള ഫെ​സ്റ്റി​വ​ൽ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ത്സ​ൻ ച​മ്പ​ക്ക​ര, മേ​ഖ​ല ര​ക്ഷാ​ധി​കാ​രി ജോ​യ് മൂ​ത്തേ​ട​ൻ, മേ​ഖ​ല പ്ര​സി​ഡ​ന്‍റ്് രാ​മ​ച​ന്ദ്ര​ൻനാ​യ​ർ, കെ. ഗു​ണ​ശേ​ഖ​ര​ൻ, ടി.​ടി.​വി​ജു, വി​നു മ​ഞ്ഞ​ളി, ദേ​വ​സിക്കുട്ടി പ​നേ​ക്കാ​ട​ൻ, കെ.ആ​ർ. പീ​താം​ബ​ര​ൻ, ഗോ​പീ​കൃ​ഷ്ണ​ൻ, ലി​ന്‍റോ തോ​മ​സ്, ഗോ​വി​ന്ദ​ൻമാ​സ്റ്റ​ർ, കെ.ബി. ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​മ്പാ​ടി ഉ​ണ്ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.