കെ​എ​സ്എ​സ്പി​എ പ്ര​തി​ഷേ​ധ സം​ഗ​മം
Saturday, November 2, 2024 3:51 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: 40 മാ​സ​ത്തെ ക്ഷാ​മാ​ശ്വാ​സ കു​ടി​ശി​ക അ​നു​വ​ദി​ക്കു​ക, പെ​ന്‍​ഷ​ന്‍ പ​രി​ഷ്ക്ക​ര​ണ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ക്കു​ക, ക്ഷാ​മാ​ശ്വാ​സം അ​നു​വ​ദി​ച്ച​തി​ല്‍ പെ​ന്‍​ഷ​ന്‍​കാ​രോ​ടു​ള്ള വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് കേ​ര​ള സ്റ്റേ​റ്റ് സ​ര്‍​വീ​സ് പെ​ന്‍​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ (കെ​എ​സ്എ​സ്പി​എ) പെ​രി​ന്ത​ല്‍​മ​ണ്ണ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി പെ​രി​ന്ത​ല്‍​മ​ണ്ണ സ​ബ്ട്ര​ഷ​റി​ക്കു മു​ന്നി​ല്‍ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി. മു​തി​ര്‍​ന്ന അം​ഗം പി. ​പ​ദ്മ​നാ​ഭ​ന്‍ ഉ​ദ്ഘ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ത്ത​ളി ബാ​ല​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം എം. ​രാ​മ​ച​ന്ദ്ര​ന്‍, സം​സ്ഥാ​ന കൗ​ണ്‍​സി​ല​ര്‍ കെ.​പി. ഉ​ണ്ണീ​ന്‍​കു​ട്ടി, ക​ല്ലി​ങ്ങ​ല്‍ മു​ഹ​മ്മ​ദ​ലി, പി. ​നാ​രാ​യ​ണ​നു​ണ്ണി, പി.​സി. ജ​യ​രാ​ജ​ന്‍, ടി.​പി. ഭ​ര​ത​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.