മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത്: പ്ര​തി​ക്ക് 12 വ​ര്‍​ഷം ക​ഠി​ന ത​ട​വ്
Tuesday, November 5, 2024 1:17 AM IST
മ​ഞ്ചേ​രി: മ​യ​ക്കു​മ​രു​ന്നു ക​ട​ത്തു​ന്ന​തി​നി​ടെ മ​ല​പ്പു​റം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത യു​വാ​വി​ന് മ​ഞ്ചേ​രി എ​ന്‍​ഡി​പി​എ​സ് കോ​ട​തി 12 വ​ര്‍​ഷം ക​ഠി​ന ത​ട​വും ഒ​രു ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ വി​ധി​ച്ചു. കാ​സ​ര്‍​ഗോ​ഡ് കു​ഞ്ഞ​ത്തൂ​ര്‍ ഗു​ഢ ഹൗ​സി​ല്‍ അ​ബ്ദു​ള്‍​ഖാ​ദ​റി(43)​നെ​യാ​ണ് ജ​ഡ്ജ് എം.​പി. ജ​യ​രാ​ജ് ശി​ക്ഷി​ച്ച​ത്. പി​ഴ​യ​ട​ക്കാ​ത്ത പ​ക്ഷം ആ​റു​മാ​സ​ത്തെ അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു.

2022 ഡി​സം​ബ​ര്‍ 15ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​മ​ണി​ക്കാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​ല​പ്പു​റം പോ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​റാ​യി​രു​ന്ന എ. ​നി​തി​ന്‍ ആ​ണ് മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് പ്ര​വേ​ശ​ന ക​വാ​ട​ത്തി​ന് സ​മീ​പ​ത്തു​വ​ച്ച് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. പ്ര​തി​യി​ല്‍ നി​ന്ന് വി​ല്‍​പ്പ​ന​ക്കാ​യി കൊ​ണ്ടു​വ​ന്ന 198 ഗ്രാം ​എം​ഡി​എം​എ​യും ക​ണ്ടെ​ടു​ത്തി​രു​ന്നു.

മ​ല​പ്പു​റം പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​റാ​യി​രു​ന്ന ജോ​ബി തോ​മ​സ് ആ​ണ് കേ​സ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഹാ​ജ​രാ​യ സ്പെ​ഷ​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ പി. ​സു​രേ​ഷ് ഏ​ഴ് സ​ക്ഷി​ക​ളെ കോ​ട​തി മു​മ്പാ​കെ വി​സ്ത​രി​ച്ചു.

22 രേ​ഖ​ക​ളും 10 തൊ​ണ്ടി​മു​ത​ലു​ക​ളും ഹാ​ജ​രാ​ക്കി. എ​സ്ഐ സു​രേ​ഷ് ബാ​ബു​വാ​ണ് പ്രോ​സി​ക്യൂ​ഷ​ന്‍ അ​സി​സ്റ്റ് ലെ​യ്സ​ണ്‍ ഓ​ഫീ​സ​ര്‍. അ​റ​സ്റ്റി​ലാ​യ​തു മു​ത​ല്‍ നാ​ളി​തു​വ​രെ പ്ര​തി​ക്ക് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി​യി​ല്‍ ക​ഴി​ഞ്ഞ കാ​ലാ​വ​ധി ശി​ക്ഷ​യി​ല്‍ ഇ​ള​വ് ചെ​യ്യ​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു.