"സ്പെ​ഷ​ല്‍ സ്കൂ​ള്‍ ജീ​വ​ന​ക്കാ​രോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണം’
Sunday, November 3, 2024 5:44 AM IST
മ​ല​പ്പു​റം: സ്പെ​ഷ​ല്‍ സ്കൂ​ളു​ക​ളി​ലെ ജീ​വ​ന​ക്കാ​രോ​ടു​ള്ള സ​ര്‍​ക്കാ​രി​ന്‍റെ അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് സ്പെ​ഷ​ല്‍ സ്കൂ​ള്‍ എം​പ്ലോ​യീ​സ് യൂ​ണി​യ​ന്‍ ജി​ല്ലാ ക​ണ്‍​വ​ന്‍​ഷ​ന്‍ സ​ര്‍​ക്കാ​രി​നോ​ടാ​വ​ശ്യ​പ്പെ​ട്ടു. ബു​ദ്ധി​പ​ര​മാ​യ വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ര്‍​ക്കാ​യി സം​സ്ഥാ​ന​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്പെ​ഷ​ല്‍ സ്കൂ​ളു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍​ക്ക് അ​ധ്യാ​യ​ന​വ​ര്‍​ഷം തു​ട​ങ്ങി ആ​റു​മാ​സ​മാ​യി​ട്ടും വേ​ത​നം ല​ഭി​ച്ചി​ട്ടി​ല്ല.

സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​വ​രു​ന്ന സ്പെ​ഷ​ല്‍ പാ​ക്കേ​ജ് ന​ല്‍​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ഇ​തു​വ​രെ തു​ട​ങ്ങാ​ത്ത​താ​ണ് കാ​ര​ണ​മെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി. ക​ണ്‍​വ​ന്‍​ഷ​ന്‍ എ​ഐ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​എ. റ​സാ​ഖ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

യൂ​ണി​യ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ടി. ​പ്ര​ഭാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​പി. സാ​ദി​ഖ്, പി.​സി. മു​ഹ​മ്മ​ദ് ക​ബീ​ര്‍, കെ. ​അ​നി​ത, ഉ​മ്മു​ഹ​ബീ​ബ, പി. ​ജ​യ​ശ്രീ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി ടി. ​റു​ബീ​ന (പ്ര​സി​ഡ​ന്‍റ്), മു​ഹ​മ്മ​ദ് ക​ബീ​ര്‍ (സെ​ക്ര​ട്ട​റി), വൃ​ന്ദ പു​തു​ക്കാ​ട​ന്‍ (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.