കരുവാരകുണ്ട്: വയനാട്ടില്‍ ഇത്തവണ പ്രിയങ്ക ഗാന്ധി റിക്കാര്‍ഡുകള്‍ തിരുത്തികുറിക്കുമെന്ന് ഹൈബി ഈഡന് എംപി. പ്രിയങ്ക ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം തുവൂര്‍ വിമല ഹൃദയാശ്രമം സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആറ്, ഏഴ്, ഒമ്പത് തിയതികളില്‍ വണ്ടൂര്‍ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ പ്രിയങ്ക ഗാന്ധി എത്തുമെന്നും ഹൈബി ഈഡന് പറഞ്ഞു.വയനാട് ഇത്തവണ പ്രയങ്കയ്ക്ക് സമ്മാനിക്കുക റിക്കാര്‍ഡ് ഭൂരിപക്ഷമായിരിക്കും.
പാലക്കാട്, ചേലക്കര മണ്ഡലങ്ങളില്‍ നടക്കുന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പുകളിലും യുഡിഎഫ് വിജയം നേടുമെന്നും ഹൈബി ഈഡന് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് കാളികാവ് ഹിമ, കരുവാരകുണ്ട് കല്‍ക്കുണ്ട് സെന്റ് മേരീസ് കോണ്‍വെന്റ്, തുവൂര്‍ വിമല ഹൃദയാശ്രമം, കരുവാരകുണ്ട് ഹോളി ഫാമിലി ഫൊറോന പള്ളി, വീട്ടിക്കുന്ന് സെന്റ്ജോര്‍ജ് പള്ളി എന്നിവിടങ്ങളിലാണ് ഹൈബി ഈഡന് എംപി സന്ദര്‍ശനം നടത്തിയത്.
യുഡിഎഫ് നേതാക്കളായ കളത്തില്‍ കുഞ്ഞാപ്പുഹാജി, ജോജി കെ. അലക്സ്, പി. ഖാലിദ്, എം.പി. വിജയകുമാര്‍, പി.എ. മജീദ്, കെ.കെ. സുരേന്ദ്രന്, വി. ആബിദലി, എം.കെ. മുഹമ്മദാലി, പി.കെ. നാസര്‍, എ.പി. അസ്ക്കര്‍, പി. സലാഹുദീന്‍, സി.ടി. ജസീന, എന്‍.പി. നിര്‍മല, പി. കുഞ്ഞീതു, പി. മൊയ്തീന് എന്നിവരും ഹൈബിക്കൊപ്പം ഉണ്ടായിരുന്നു.