പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ല്‍ ജീ​വ​ന്‍​ര​ക്ഷാ ശി​ല്പ​ശാ​ല
Monday, November 4, 2024 1:13 AM IST
അ​ങ്ങാ​ടി​പ്പു​റം: തൊ​ണ്ട​യി​ല്‍ നാ​ണ​യം കു​ടു​ങ്ങി​യാ​ല്‍ എ​ന്തു​ചെ​യ്യ​ണം? പാ​മ്പു​ക​ടി​യേ​റ്റ​യാ​ളെ ശു​ശ്രൂ​ഷി​ക്കേ​ണ്ട​തെ​ങ്ങ​നെ? റോ​ഡ് അ​പ​ക​ട​ങ്ങ​ളി​ല്‍ പ​രി​ക്കേ​റ്റ് കി​ട​ക്കു​ന്ന​വ​ര്‍​ക്ക് പ്ര​ഥ​മ​ശു​ശ്രൂ​ഷ ന​ല്‍​കേ​ണ്ട​ത് എ​ങ്ങ​നെ? ഓ​രോ വി​ദ്യാ​ര്‍​ഥി​യും അ​റി​ഞ്ഞി​രി​ക്കേ​ണ്ട ജീ​വ​ന്‍​ര​ക്ഷാ പാ​ഠ​ങ്ങ​ള്‍ പ​ക​ര്‍​ന്നു​ന​ല്‍​കി പ​രി​യാ​പു​രം സെ​ന്‍റ് മേ​രീ​സ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ല്‍ പ​രി​ശീ​ല​നം ഒ​രു​ക്കി. പെ​രി​ന്ത​ല്‍​മ​ണ്ണ മൗ​ലാ​ന ആ​ശു​പ​ത്രി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ, സ്കൂ​ളി​ലെ നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്കീം, ​സ്കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്സ് എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ജീ​വ​ന്‍​ര​ക്ഷാ ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്.

അ​പ​ക​ട​ങ്ങ​ള്‍​ക്ക് ദൃ​ക്സാ​ക്ഷി​യാ​കു​ന്ന​വ​ര്‍ അ​പ​ക​ട​ത്തി​ല്‍​പെ​ട്ട​വ​ര്‍​ക്ക് ജീ​വ​ന്‍​ര​ക്ഷാ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും പ്ര​ഥ​മ​ശു​ശ്രൂ​ഷ​ക​ളും ന​ല്‍​കി അ​വ​ര്‍​ക്ക് മെ​ഡി​ക്ക​ല്‍ സേ​വ​നം ല​ഭ്യ​മാ​കു​ന്ന സ്ഥ​ല​ത്തെ​ത്തി​ക്കു​ക​യാ​ണെ​ങ്കി​ല്‍ മ​ര​ണ​വും സാ​ര​മാ​യ പ​രി​ക്കു​ക​ളും ഒ​രു പ​രി​ധി​വ​രെ കു​റ​യ്ക്കാ​നാ​കു​മെ​ന്ന് പ​രി​ശീ​ല​ന​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കി​യ മൗ​ലാ​ന ആ​ശു​പ​ത്രി​യി​ലെ അ​ന​സ്തേ​ഷ്യോ​ള​ജി വി​ഭാ​ഗം മേ​ധാ​വി ഡോ. ​പി.​ശ​ശി​ധ​ര​ന്‍ പ​റ​ഞ്ഞു.

ഡെ​മ്മി​ക​ളു​പ​യോ​ഗി​ച്ച് വി​വി​ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു പ​രി​ശീ​ല​നം. ശ്വാ​സ​ത​ട​സ​ത്തെ തു​ട​ര്‍​ന്ന് കു​ഴ​ഞ്ഞു​വീ​ണ രോ​ഗി​യെനെ​ഞ്ചി​ല​മ​ര്‍​ത്തി​യും കൃ​ത്രി​മ ശ്വാ​സോ​ച്ഛ്വാ​സ​ത്തി​ലൂ​ടെ​യും എ​ങ്ങ​നെ മ​ര​ണ​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടു​ത്താ​മെ​ന്ന് പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ന​ല്‍​കി.

സ്കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ പി.​ടി.​സു​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ന്‍​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ സേ​വ്യ​ര്‍ എം.​ജോ​സ​ഫ്, മ​നോ​ജ് വീ​ട്ടു​വേ​ലി​ക്കു​ന്നേ​ല്‍, സ്കൗ​ട്ട് ആ​ന്‍​ഡ് ഗൈ​ഡ്സ് മാ​സ്റ്റ​ര്‍​മാ​രാ​യ പി.​നി​ര്‍​മ​ല്‍​കു​മാ​ര്‍, പി.​വി.​സി​ന്ധു, പ​രി​ശീ​ല​ക​രാ​യ എ​ന്‍.​കെ. ഫ​ര്‍​വീ​ന്‍, കെ. ​മു​ഹ​മ്മ​ദ് ആ​ദി​ല്‍, പി. ​ടി. മു​ഹ​മ്മ​ദ് അ​ദ്നാ​ന്‍ ബ​ഷീ​ര്‍, ആ​ന​ന്ദ് പ്ര​കാ​ശ്, അ​സ്‌​ലം മു​ഹ​മ്മ​ദ്, വി​ഷ്ണു എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.