ദൃ​ശ്യ​ഭം​ഗി​യു​ണ്ട്; പ​ക്ഷേ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു
Tuesday, November 5, 2024 7:26 AM IST
തൊ​ടു​പു​ഴ: ജി​ല്ല​യി​ലെ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍ ഏ​റെ ആ​ക​ര്‍​ഷ​ക​മാ​ണെ​ങ്കി​ലും പ​ല​യി​ട​ത്തും അ​പ​ക​ടം പ​തി​യി​രി​ക്കു​ന്നു. പ്ര​ത്യേ​കി​ച്ച് മ​ഴ​ക്കാ​ല​ത്താ​ണ് വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളി​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ഉ​ണ്ടാ​കു​ന്ന​ത്. മ​ഴ​ക്കാ​ല​ത്ത് അ​പ്ര​തീ​ക്ഷി​ത​മാ​യി ഉണ്ടാ​കു​ന്ന മ​ല​വെ​ള്ള​പ്പാ​ച്ചി​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ അ​പ​ക​ട​ത്തി​ല്‍ കൊ​ണ്ടുചെ​ന്നെ​ത്തി​ക്കു​ക​യാണ്.

ശ​ക്ത​മാ​യി മ​ഴ​യു​ള്ള​പ്പോ​ള്‍ പോ​ലും പാ​റ​ക്കെ​ട്ടു​ക​ളി​ലൂ​ടെ​യും മ​റ്റും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ദു​ഷ്‌​ക​ര​മാ​യ ഇ​ട​ങ്ങ​ളി​ലേ​ക്കു ക​ട​ക്കു​ന്ന​താ​ണ് ഇ​തി​നു വ​ഴി​വ​യ്ക്കു​ന്ന​ത്. എ​ന്നാ​ല്‍ ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പു​ള്ള​പ്പോ​ള്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ഇ​ത്ത​രം മേ​ഖ​ല​ക​ളി​ലേ​ക്കു ക​ട​ക്കു​ന്ന​ത് ത​ട​യാ​നോ വി​ല​ക്കാ​നോ മ​തി​യാ​യ സം​വി​ധാ​ന​ങ്ങ​ള്‍ ഇ​ല്ലെ​ന്ന​താ​ണു വ​സ്തു​ത.

ക​ഴി​ഞ്ഞ ദി​വ​സം തൊ​മ്മ​ന്‍​കു​ത്ത് വെ​ള്ള​ച്ചാ​ട്ട​ത്തി​ലും ഏ​താ​നും ദി​വ​സം മു​മ്പ് ആ​ന​യാ​ടി​ക്കു​ത്തി​ലും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ഇ​ത്ത​ര​ത്തി​ല്‍ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടി​രു​ന്നു. ജി​ല്ല​യി​ല്‍ ചെ​റു​തും വ​ലു​തു​മാ​യി നി​ര​വ​ധി വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​ണ്ട്. ഒ​ട്ടേ​റെ പേ​ര്‍ സ​ന്ദ​ര്‍​ശി​ക്കു​ന്ന ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​തി​യാ​യ സു​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ളോ മു​ന്ന​റി​യി​പ്പു ബോ​ര്‍​ഡു​ക​ളോ ഇ​ല്ല. തൊ​ടു​പു​ഴ​യ്ക്കു സ​മീ​പം തൊ​മ്മ​ന്‍​കു​ത്ത്, ആ​ന​യാ​ടി​ക്കു​ത്ത്, അ​രു​വി​ക്കു​ത്ത്, ഇ​ല​പ്പ​ള്ളി, ഞ​ണ്ടി​റു​ക്കി തു​ട​ങ്ങി​യ വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍ കാ​ണാ​ന്‍ ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​ന് പേ​രെ​ത്തു​ന്നു​ണ്ട്.

മ​ല​യു​ടെ അ​ടി​വാ​ര​ങ്ങ​ളി​ലാ​ണ് ദൃ​ശ്യ​ഭം​ഗി സ​മ്മാ​നി​ക്കു​ന്ന വെ​ള്ള​ച്ചാ​ട്ട​ങ്ങ​ള്‍ സ്ഥി​തി ചെ​യ്യു​ന്ന​ത്. ഇ​വ​യു​ടെ മ​നോ​ഹാ​രി​ത ആ​സ്വ​ദി​ക്കാ​നാ​യി ഒ​ട്ടേ​റെ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ കു​ടും​ബ​സ​മേ​ത​വും സം​ഘം ചേ​ര്‍​ന്നും എ​ത്തും. തൊ​മ്മ​ന്‍​കു​ത്തി​ലും മ​റ്റും വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ വെ​ള്ള​ത്തി​ലി​റ​ങ്ങു​ന്ന​തി​നെ​തി​രേ മു​ന്ന​റി​യി​പ്പു ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത് മ​റി​ക​ട​ന്ന് സ​ന്ദ​ര്‍​ശ​ക​ര്‍ പു​ഴ​യി​ലും മ​റ്റും ഇ​റ​ങ്ങാ​റു​ണ്ട്. മൊ​ബൈ​ലി​ല്‍ ചി​ത്ര​ങ്ങ​ള്‍ പ​ക​ര്‍​ത്താ​നും മ​റ്റു​മാ​യാ​ണ് സ​ഞ്ചാ​രി​ക​ള്‍ പു​ഴ​യി​ലി​റ​ങ്ങു​ന്ന​ത്.

ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രാ​ണ് തൊ​മ്മ​ന്‍​കു​ത്ത് ഏ​ഴു​നി​ല കു​ത്തി​ന് സ​മീ​പം സ​ഞ്ചാ​രി​ക​ള്‍ കു​ടു​ങ്ങി​യ​ത്. വെ​ള്ള​ച്ചാ​ട്ട​ത്തി​ന് സ​മീ​പം മ​ഴ​യി​ല്ലാ​യി​രു​ന്നെ​ങ്കി​ലും ഇ​വി​ടേ​ക്ക് വെ​ള്ളം ഒ​ഴു​കി​യെ​ത്തു​ന്ന മ​ല​നി​ര​ക​ളാ​യ വെ​ണ്‍​മ​ണി, പാ​ല്‍​ക്കു​ളം​മേ​ട്, മ​ന​യ​ത്ത​ടം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ശ​ക്ത​മാ​യ മ​ഴ പെ​യ്തു. ഇ​തോ​ടെ മ​ല​വെ​ള്ളം അ​പ്ര​തീ​ക്ഷി​ത​മാ​യി കു​ത്തി​യൊ​ലി​ച്ച് വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്കെ​ത്തി​യ​താ​ണ് വി​ന​യാ​യ​ത്.

സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ര്‍ വ​സ്ത്ര​ങ്ങ​ള്‍ കൂ​ട്ടി​ക്കെ​ട്ടി​യും മ​റ്റും ഇ​ക്ക​രെ ക​ട​ന്നെ​ങ്കി​ലും ഒ​രു യു​വാ​വും യു​വ​തി​യും തു​രു​ത്തി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ടൂ​റി​സ്റ്റ് ഗൈ​ഡു​ക​ളു​മാ​ണ് ഇ​വ​രെ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ഏ​താ​നും നാ​ളു​ക​ള്‍​ക്കു മു​മ്പ് ആ​ന​യാ​ടി​ക്കു​ത്തി​ല്‍ കു​ടു​ങ്ങി​യ 15ഓ​ളം വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ തൊ​ടു​പു​ഴ​യി​ല്‍​നി​ന്നു​ള്ള ഫ​യ​ര്‍​ഫോ​ഴ്‌​സ് സം​ഘം ഏ​റെ ശ്ര​മ​ക​ര​മാ​യാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടാ​തെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

പ്ര​ദേ​ശ​ത്ത് മ​ഴ ഇ​ല്ലെ​ങ്കി​ലും ഇ​വി​ടേ​ക്കു​ള്ള ജ​ല​പ്ര​വാ​ഹ​ത്തി​ന്‍റെ സ്രോ​ത​സു​ക​ളാ​യ മ​ല​നി​ര​ക​ളി​ല്‍ മ​ഴ പെ​യ്താ​ല്‍ വെ​ള്ള​ച്ചാ​ട്ട​ത്തി​ലേ​ക്ക് അ​നി​യ​ന്ത്രി​ത​മാ​യ തോ​തി​ല്‍ വെ​ള്ളം കു​ത്തി​യൊ​ലി​ച്ചെ​ത്തും. ഇ​താ​ണ് പ​ല​പ്പോ​ഴും അ​പ​ക​ട​സാ​ധ്യ​ത​യു​യ​ര്‍​ത്തു​ന്ന​ത്. മ​ഴ മു​ന്ന​റി​യി​പ്പു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ ഇ​ത്ത​രം കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ വ​ര​വ് നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഇ​തി​നോ​ട​കം ശ​ക്ത​മാ​യി​ട്ടുണ്ട്.