പാ​പ്പ​ച്ച​ൻ കൊ​ല​പാ​ത​കം; പ്ര​തി​ക​ളു​ടെ ജാ​മ്യാ​പേ​ക്ഷ ത​ള​ളി
Tuesday, November 5, 2024 6:44 AM IST
കൊ​ല്ലം: ബിഎ​സ്എ​ന്‍എ​ല്‍ റി​ട്ട. ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്ന കൈ​ര​ളി​ന​ഗ​ര്‍ കു​ളി​ര്‍​മ​യി​ല്‍ സി. ​പാ​പ്പ​ച്ച​നെ (82) കാ​റി​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ഒ​ന്നാം പ്ര​തി അ​നി​മോ​ൻ, ര​ണ്ടാം പ്ര​തി മാ​ഹീ​ൻ എ​ന്നി​വ​രു​ടെ ജാ​മ്യാ​പേ​ക്ഷ പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി ജി. ​ഗോ​പ​കു​മാ​ർ ത​ള്ളി.

അ​തെ സ​മ​യം, കേ​സി​ൽ അ​ന്വേ​ഷ​ണ സം​ഘം ഇ​ന്ന് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കും. പ്ര​തി​ക​ൾ ക​സ്റ്റ​ഡി​യി​ൽ ഇ​രി​ക്കു​ന്ന കാ​ലാ​വ​ധി​യി​ൽ ത​ന്നെ കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് ഇ​ത്ര​യും വേ​ഗ​ത്തി​ൽ​ വി​ചാ​ര​ണ തു​ട​രാ​നാ​കും​വി​ധ​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ നീ​ക്കം.

സിസി ടിവി ദൃ​ശ്യ​ങ്ങ​ളും ഫോ​ണി​ൽ നി​ന്നും ഉ​ൾ​പ്പെ​ടെ​യു​ള്ള ശാ​സ്ത്രീ​യ തെ​ളി​വു​ക​ൾ, പ്ര​തി​ക​ളു​ടെ വീ​ടു​ക​ളി​ൽ​നി​ന്ന്‌ ക​ണ്ടെ​ടു​ത്ത ബാ​ങ്ക്‌ ഇ​ട​പാ​ടു​ക​ളു​ടെ​യും മ​റ്റു സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ​യും രേ​ഖ​ക​ൾ, സ്വ​കാ​ര്യ ധ​ന​കാര്യസ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​ർ, പാ​പ്പ​ച്ച​ന്‍റേയും പ്ര​തി​ക​ളു​ടെ​യും ബ​ന്ധു​ക്ക​ൾ, കൊ​ല​പാ​ത​കം ന​ട​ന്ന സ്ഥ​ല​ത്തി​ന​ടു​ത്ത് താ​മ​സി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രു​ടെ മൊ​ഴി എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​റ്റ​പ​ത്രം ത​യാറാ​ക്കി​യ​ത്‌.

കേ​സി​ലെ നാ​ലാം​പ്ര​തി​യും സ​രി​ത​യു​ടെ സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​നൂ​പി​നെ പോലി​സ് മാ​പ്പു​സാ​ക്ഷി​യാ​ക്കു​മെ​ന്നാ​ണ് സൂ​ച​ന. കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ. സി​സി​ൻ ജി.​മു​ണ്ട​യ്ക്ക​ൽ ഹാ​ജ​രാ​യി.

ക​ഴി​ഞ്ഞ മേ​യ് 23 ന് ഉ​ച്ച​യ്ക്കാ​ണ് ആ​ശ്രാ​മം ശ്രീ​നാ​രാ​യ​ണ ഗു​രു സ​മു​ച്ച​യ​ത്തി​നു സ​മീ​പ​മു​ള്ള വി​ജ​ന​മാ​യ റോ​ഡി​ല്‍ അ​നി​മോ​ന്‍ ഓ​ടി​ച്ച കാ​റി​ടി​ച്ച് പാ​പ്പ​ച്ച​നു ഗു​രു​ത​ര​മാ​യി പ​രു​ക്കേ​റ്റ​ത്.
ചി​കി​ത്സ​യി​ലി​രി​ക്കെ പാ​പ്പ​ച്ച​ന്‍ മ​രി​ച്ചു. പി​താ​വി​ന്‍റെ സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ല്‍ സം​ശ​യം ഉ​ന്ന​യി​ച്ച് പാ​പ്പ​ച്ച​ന്‍റെ മ​ക​ള്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് ആ​സൂ​ത്രി​ത​മാ​യി ന​ട​ത്തി​യ കൊ​ല​പാ​ത​ക​മെ​ന്നു തെ​ളി​ഞ്ഞ​ത്.