വൈ​ജ്ഞാ​നി​ക പു​രോ​ഗ​തി​യു​ടെ അ​ള​വു​കോ​ലാ​യി ഇം​ഗ്ലീ​ഷി​നെ കാ​ണു​ന്ന​ത് വി​ക​ല​മാ​യ കാ​ഴ്ച​പ്പാ​ട്: ക​ള​ക്ട​ര്‍
Saturday, November 2, 2024 3:51 AM IST
മ​ല​പ്പു​റം: ഇം​ഗ്ലീ​ഷ് ഭാ​ഷ​യെ വൈ​ജ്ഞാ​നി​ക പു​രോ​ഗ​തി​യു​ടെ അ​ള​വു​കോ​ലാ​യി കാ​ണു​ന്ന​ത് അ​പ​ക​ട​ത്തി​ലേ​ക്ക് ന​യി​ക്കു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ്. ലോ​ക​ത്തെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന ഭാ​ഷ​യെ​ന്ന നി​ല​യി​ല്‍ മ​ല​യാ​ള​ത്തി​നൊ​പ്പം ന​മ്മ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന ഇം​ഗ്ലീ​ഷി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. എ​ന്നാ​ല്‍, ഈ ​പ്രാ​ധാ​ന്യ​ത്തി​ന്‍റെ പേ​രി​ല്‍ മ​ല​യാ​ള ഭാ​ഷ​യെ അ​വ​ഗ​ണി​ക്കു​ന്ന​തി​ന് യാ​തൊ​രു സാ​ധൂ​ക​ര​ണ​വും ഇ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ല​പ്പു​റം ജി​ല്ലാ ഭ​ര​ണ​കൂ​ട​വും വി​വ​ര പൊ​തു​ജ​ന സ​മ്പ​ര്‍​ക്ക വ​കു​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മ​ല​യാ​ള ദി​നാ​ഘോ​ഷ​ത്തി​ന്‍റെ​യും ഭ​ര​ണ​ഭാ​ഷ വാ​രാ​ച​ര​ണ​ത്തി​ന്‍റെ​യും ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഭാ​ഷ​യെ​ന്ന​ത് കേ​വ​ലം ആ​ശ​യ വി​നി​മ​യ​ത്തി​ന് വേ​ണ്ടി മാ​ത്ര​മു​ള്ള മാ​ധ്യ​മ​മ​ല്ല. ന​മ്മു​ടെ സം​സ്കാ​ര​വും ച​രി​ത്ര​വും ആ​ചാ​ര​വും അ​നു​ഷ്ടാ​ന​വു​മെ​ല്ലാം ഭാ​ഷ​യു​ടെ നൂ​ലി​ലാ​ണ് കോ​ര്‍​ത്തു​കെ​ട്ടി​യി​രി​ക്കു​ന്ന​ത്. ശാ​സ്ത്ര​രം​ഗ​ത്തും മ​റ്റും പു​രോ​ഗ​തി നേ​ടി​യ രാ​ജ്യ​ങ്ങ​ളെ​ല്ലാം മാ​തൃ​ഭാ​ഷ​യ്ക്ക് വ​ലി​യ സ്ഥാ​നം ന​ല്‍​കു​ന്നു​ണ്ട്. ഉ​ദ്യോ​ഗ​സ്ഥ​രെ സം​ബ​ന്ധി​ച്ച്, ഭ​ര​ണ​ഭാ​ഷ​യാ​യി മ​ല​യാ​ളം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. സേ​വ​നം തേ​ടി​യെ​ത്തു​ന്ന​വ​രു​മാ​യു​ള്ള ആ​ശ​യ വി​നി​മ​യം മാ​തൃ​ഭാ​ഷ​യി​ലാ​കു​മ്പോ​ഴാ​ണ് അ​ത് ഏ​റ്റ​വും ഫ​ല​പ്ര​ദ​മാ​കു​ന്ന​ത്. ഓ​രോ പ​ദ്ധ​തി​യും വി​ജ​യി​ക്കു​ന്ന​ത് സാ​ധാ​ര​ണ​ക്കാ​ര്‍ സം​സാ​രി​ക്കു​ന്ന ഭാ​ഷ​യി​ല്‍ അ​ത് ജ​ന​ങ്ങ​ളി​ലേ​ക്കെ​ത്തു​മ്പോ​ഴാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് സി. ​മു​ഹ​മ്മ​ദ് റ​ഫീ​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി.​എം. ആ​ര്യ ഭ​ര​ണ​ഭാ​ഷ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. മ​ല​യാ​ളം സ​ര്‍​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ര്‍ ഡോ. ​കെ.​എം. ഭ​ര​ത​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫി​സ​ര്‍ കെ. ​മു​ഹ​മ്മ​ദ്, അ​സി​സ​റ്റ​ന്‍റ് എ​ഡി​റ്റ​ര്‍ ഐ.​ആ​ര്‍. പ്ര​സാ​ദ്, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ​ര്‍ എ.​ഡി. ജോ​സ​ഫ്, സാ​ക്ഷ​ര​ത മി​ഷ​ന്‍ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ദീ​പ ജെ​യിം​സ്, എ​ല്‍​എ​സ്ജി​ഡി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ര്‍ ബൈ​ജു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.