മലപ്പുറം: സര്‍വീസ് പെന്‍ഷന്‍കാരുടെ തടഞ്ഞുവച്ച 40 മാസത്തെ ക്ഷാമാശ്വാസ കുടിശിക ഉടന്‍ വിതരണം ചെയ്യണമെന്ന് കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് അസോസിയേഷന് (കഐസ്എസ്പിഎ) മലപ്പുറം നിയോജക മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു.
മണ്ഡലം സമ്മേളനം ഡിസിസി സെക്രട്ടറി പി.സി. വേലായുധന്‍കുട്ടിയും പ്രതിനിധി സമ്മേളനം ജില്ലാ സെക്രട്ടറി കെ.എ. സുന്ദരനും ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് പി. മോഹനന് അധ്യക്ഷത വഹിച്ചു. കെപിസിസി മെന്പര് വി.എസ്. എന്‍. നമ്പൂതിരി, സംസ്ഥാന മുന്‍ വൈസ് പ്രസിഡന്റ് ഡോ. എം.സി.കെ. വീരാന്‍, മലപ്പുറം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ.വി. ഇസ്ഹാഖ്, മൊറയൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് അജ്മല്‍ ആനത്താന്‍, നിയോജക മണ്ഡലം സെക്രട്ടറി ഒ.പി.കെ. ഗഫൂര്‍, ജില്ലാ ജോയിന്റ് സെക്രട്ടറി കെ. നന്ദനന്‍, വനിതാ ഫോറം ജില്ലാ സെക്രട്ടറി ആനിയമ്മ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികളായി പി. മോഹനന് (പ്രസിഡന്റ്), പി.കെ. ബാലകൃഷ്ണന്, പി.പി. മമ്മദ്കുട്ടി, ടി.പി. അബ്ദുള്‍സലാം (വൈസ് പ്രസിഡന്റുമാർ), ഒ.പി.കെ. അബ്ദുള്‍ ഗഫൂര്‍ (സെക്രട്ടറി), ടി. മാധവന്, ആന്റണി ജോസഫ്, കെ. ശകുഭായ് (ജോയിന്റ് സെക്രട്ടറിമാർ), പി. മൂസാന്‍ (ട്രഷറര്‍), കെ.എം. സരള (വനിതാ ഫോറം പ്രസിഡന്റ്) എന്നിവരെ തെരഞ്ഞെടുത്തു.