ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്: ജി​ല്ല​യി​ല്‍ 1490 പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ര്‍
Sunday, November 3, 2024 5:44 AM IST
നി​ല​മ്പൂ​ര്‍: വ​യ​നാ​ട് ലോ​ക്സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ല​പ്പു​റം ജി​ല്ല​യി​ലെ മൂ​ന്ന് നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ര​ണ്ടാം​ഘ​ട്ട റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ ന​ട​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ പൊ​തു​നി​രീ​ക്ഷ​ക​ന്‍ എം. ​ഹ​രി​നാ​രാ​യ​ണ്‍, ജി​ല്ലാ ഇ​ല​ക്‌​ഷ​ന്‍ ഓ​ഫീ​സ​റാ​യ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് എ​ന്നി​വ​രു​ടെ​യും ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍.

മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മാ​യി 1490 ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ് ഓ​ര്‍​ഡ​ര്‍ സോ​ഫ്റ്റ് വെ​യ​ര്‍ വ​ഴി പോ​ളിം​ഗ് ഡ്യൂ​ട്ടി​ക്ക് തെ​ര​ഞ്ഞെ​ടു​ത്ത​ത്. ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ല്‍ 436, നി​ല​മ്പൂ​രി​ല്‍ 524, വ​ണ്ടൂ​രി​ല്‍ 530 ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഡ്യൂ​ട്ടി​യു​ണ്ടാ​കും. 25 ശ​ത​മാ​നം റി​സ​ര്‍​വ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ​യാ​ണി​ത്.

ഏ​റ​നാ​ട്-174, നി​ല​മ്പൂ​രി​ല്‍ 209, വ​ണ്ടൂ​രി​ല്‍ 212 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണു​ള്ള​ത്. ഓ​രോ സ്റ്റേ​ഷ​നി​ലും ഒ​രു പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ര്‍, ഒ​രു ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ര്‍, ര​ണ്ട് പോ​ളിം​ഗ് ഓ​ഫീ​സ​ര്‍​മാ​ര്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​കു​ക. മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കു​മു​ള്ള 14 സൂ​ക്ഷ്മ നി​രീ​ക്ഷ​ക​രെ​യും റാ​ന്‍​ഡ​മൈ​സേ​ഷ​ന്‍ വ​ഴി തെ​ര​ഞ്ഞെ​ടു​ത്തു.

നി​ല​മ്പൂ​ര്‍ സൗ​ത്ത് ഡി​എ​ഫ്ഒ ഓ​ഫീ​സി​ല്‍ ന​ട​ന്ന റാ​ന്‍​ഡ​മൈ​സേ​ഷ​നി​ല്‍ അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ര്‍ വി.​എം. ആ​ര്യ, ഇ​ല​ക്‌​ഷ​ന്‍ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ കെ. ​കൃ​ഷ്ണ​കു​മാ​ര്‍, ഉ​പ​വ​ര​ണാ​ധി​കാ​രി​ക​ളാ​യ സൗ​ത്ത് ഡി​എ​ഫ്ഒ ജി. ​ധ​നി​ക്‌​ലാ​ല്‍, നോ​ര്‍​ത്ത് ഡി​എ​ഫ്ഒ പി. ​കാ​ര്‍​ത്തി​ക്, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ ജോ​സി ജോ​സ​ഫ്, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മാ​റ്റി​ക്സ് ഓ​ഫീ​സ​ര്‍ പി. ​പ​വ​ന​ന്‍, ജി​ല്ലാ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ. ​മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.