ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ നെ​ല്ലി​ക്ക കാ​മ്പ​യി​ന്‍: കാ​ര്‍ റാ​ലി ഇ​ന്ന്
Sunday, September 29, 2024 5:40 AM IST
മ​ല​പ്പു​റം: ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ള്‍ നി​യ​ന്ത്രി​ക്കു​ന്ന​തി​നും ആ​രോ​ഗ്യ​പൂ​ര്‍​ണ​മാ​യ ജീ​വി​തം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​മാ​യി മ​ല​പ്പു​റം ജി​ല്ലാ ഭ​ര​ണ​കൂ​ടം മു​ന്‍​കൈ​യെ​ടു​ത്ത് ന​ട​പ്പാ​ക്കി വ​രു​ന്ന നെ​ല്ലി​ക്ക കാ​മ്പ​യി​ന്‍റെ പ്ര​ചാ​ര​ണാ​ര്‍​ഥം ഇ​ന്ന് പെ​രി​ന്ത​ല്‍​മ​ണ്ണ മു​ത​ല്‍ കൊ​ണ്ടോ​ട്ടി വ​രെ കാ​ര്‍ റാ​ലി സം​ഘ​ടി​പ്പി​ക്കും.

രാ​വി​ലെ എ​ട്ടി​ന് പെ​രി​ന്ത​ല്‍​മ​ണ്ണ നെ​ഹ്റു സ്റ്റേ​ഡി​യ​ത്തി​ല്‍ നി​ന്നാ​രം​ഭി​ക്കു​ന്ന കാ​ര്‍ റാ​ലി മ​ല​പ്പു​റം, മ​ഞ്ചേ​രി വ​ഴി ഉ​ച്ച​യ്ക്ക് 11.30ന് ​കൊ​ണ്ടോ​ട്ടി ഇ​എം​ഇ​എ കോ​ള​ജി​ല്‍ സ​മാ​പി​ക്കും. നൂ​റി​ല​ധി​കം പ്രീ​മി​യം കാ​റു​ക​ള്‍ റാ​ലി​യി​ല്‍ അ​ണി​നി​ര​ക്കും. പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ ജി​ല്ലാ ക​ള​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്യും.

പി. ​അ​ബ്ദു​ള്‍​ഹ​മീ​ദ് എം​എ​ല്‍​എ പ​ങ്കെ​ടു​ക്കും. റാ​ലി​ക്ക് മ​ഞ്ചേ​രി​യി​ല്‍ സ്വീ​ക​ര​ണം ന​ല്‍​കും. കാ​റു​ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​വും ഇ​എം​ഇ​എ കോ​ളേ​ജി​ല്‍ ന​ട​ക്കും. സ​മാ​പ​ന ച​ട​ങ്ങി​ല്‍ മ​ന്ത്രി വി. ​അ​ബ്ദു​റ​ഹി​മാ​ന്‍ പ​ങ്കെ​ടു​ക്കും.ത്രീ​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​സ​ര്‍​ച്ച് ആ​ന്‍​ഡ് പോ​ളി​സി സ്റ്റ​ഡീ​സ് എ​ന്ന എ​ന്‍​ജി​ഒ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് റാ​ലി സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ഗ​താ​ഗ​ത ത​ട​സ​മു​ണ്ടാ​കാ​ത്ത വി​ധ​ത്തി​ല്‍ വേ​ഗ​ത കു​റ​ച്ചാ​കും റാ​ലി ന​ട​ത്തു​ക​യെ​ന്ന് ക​ള​ക്ട​ര്‍ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ത്രീ​ജി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് റി​സ​ര്‍​ച്ച് ആ​ന്‍​ഡ് പോ​ളി​സി സ്റ്റ​ഡീ​സ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​ഷാ​ഹി​ദ് ചോ​ല​യി​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.