മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് സൂ​പ്ര​ണ്ടി​നെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഉ​പ​രോ​ധി​ച്ചു
Sunday, September 29, 2024 5:32 AM IST
മ​ഞ്ചേ​രി: ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ അ​വ​ശേ​ഷി​ക്കു​ന്ന ജീ​വ​ന​ക്കാ​രെ കൂ​ടി ട്രാ​ന്‍​സ്ഫ​ര്‍ ചെ​യ്ത് പ്ര​വ​ര്‍​ത്ത​നം നി​ര്‍​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ജ​ന​റ​ല്‍ ആ​ശു​പ​ത്രി സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് മ​ഞ്ചേ​രി മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു.

മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ മ​റ്റു ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി​യ സ​ര്‍​ജ​ന്‍​മാ​ര​ട​ക്ക​മു​ള്ള ഡോ​ക്ട​ര്‍​മാ​രെ തി​രി​കെ​യെ​ത്തി​ക്ക​ണം എ​ന്ന് കൂ​ടി ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സ​മ​രം.

രേ​ഖാ​മൂ​ലം ഉ​റ​പ്പ് ല​ഭി​ക്കാ​തെ പി​രി​ഞ്ഞു പോ​കി​ല്ലെ​ന്ന നി​ല​പാ​ടി​ല്‍ മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ച പ്ര​വ​ര്‍​ത്ത​ക​രെ പോ​ലീ​സ് ബ​ലം പ്ര​യോ​ഗി​ച്ച് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി. പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ത്ത പ​ക്ഷം തു​ട​ര്‍​സ​മ​ര​ങ്ങ​ളു​മാ​യി പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.

മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ദാ​സ് വ​ട​ക്കെ​യി​ല്‍, അ​സം​ബ്ലി പ്ര​സി​ഡ​ന്‍റ് മ​ഹ്റൂ​ഫ് പ​ട്ട​ര്‍​കു​ളം, നീ​നു സാ​ലി​ന്‍, ജി​ജി പു​ല്ല​ഞ്ചേ​രി, ഷൈ​ജ​ല്‍ ഏ​രി​ക്കു​ന്ന​ന്‍, ഷ​ബീ​ര്‍ കു​രി​ക്ക​ള്‍, രോ​ഹി​ത് പ​യ്യ​നാ​ട്, ആ​ഷി​ക് ന​റു​ക​ര, മു​ന​വ്വ​ര്‍ പാ​ലാ​യി, ഫ​ജ​റു​ല്‍ ഹ​ഖ്, ഷി​ബി​ന്‍ മു​ഹ​മ്മ​ദ്, പ​ത്മ​രാ​ജ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.