പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര്‍ നി​ല്‍​പ്പ് സ​മ​രം ന​ട​ത്തി
Saturday, September 28, 2024 5:40 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ ന​ഗ​ര​സ​ഭ​യി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രോ​ട് അ​ധി​കാ​രി​ക​ള്‍ കാ​ണി​ക്കു​ന്ന അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സ്ട്രീ​റ്റ് വെ​ണ്ടേ​ഴ്സ് യൂ​ണി​യ​ന്‍ എ​സ്ടി​യു നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി മു​നി​സി​പ്പ​ല്‍ ഓ​ഫീ​സി​ന് മു​ന്നി​ല്‍ നി​ല്‍​പ്പ് സ​മ​രം ന​ട​ത്തി.

എ​സ്ടി​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി സി. ​അ​ബ്ദു​ള്‍​നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ര്‍​വേ​യി​ല്‍ ഉ​ള്‍​പ്പെ​ട്ട മു​ഴു​വ​ന്‍ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര്‍​ക്കും തി​രി​ച്ച​റി​യി​ല്‍ കാ​ര്‍​ഡ് വി​ത​ര​ണം ചെ​യ്യു​ക, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ര്‍​ക്ക് ലൈ​സ​ന്‍​സ് ന​ല്‍​കു​ക, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​നു​ള്ള പ​ദ്ധ​തി ത​യാ​റാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്.

യൂ​ണി​യ​ന്‍ മ​ണ്ഡ​ലം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷി​ഹാ​ബ് ക​ള​ക്ക​ണ്ട​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റും മു​നി​സി​പ്പ​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യ പ​ച്ചീ​രി ഫാ​റൂ​ക്ക് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ്ട്രീ​റ്റ് വെ​ണ്ടേ​ഴ്സ് യൂ​ണി​യ​ന്‍ സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജു​നൈ​ദ് പ​ര​വ​ക്ക​ല്‍, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് തെ​ക്ക​ത്ത് ഉ​സ്മാ​ന്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ക​ട്ടു​പ്പാ​റ മു​ഹ​മ്മ​ദാ​ലി, മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി യൂ​ണി​യ​ന്‍ എ​സ്ടി​യു ജി​ല്ലാ ട്ര​ഷ​റ​ര്‍ ബ​ഷീ​ര്‍ ചീ​നി​ക്ക​ല്‍,

സ്ട്രീ​റ്റ് വെ​ണ്ടേ​ഴ്സ് യൂ​ണി​യ​ന്‍ മ​ണ്ഡ​ലം വൈ​സ് പ്ര​സി​ഡ​ന്‍റ് സൈ​ത​ല​വി മു​ള്ള്യാ​കു​ര്‍​ശി, മ​ണ്ഡ​ലം ട്ര​ഷ​റ​ര്‍ ഉ​ണ്ണീ​ന്‍​കു​ട്ടി ആ​ന​മ​ങ്ങാ​ട് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ രാ​മ​കൃ​ഷ്ണ​ന്‍, ഹ​രി​ദാ​സ​ന്‍​നാ​യ​ര്‍, റ​ഷീ​ദ് മ​ണ്ണാ​ര്‍​മ​ല, നൂ​റു​ദീ​ന്‍ എ​ടാ​ക്ക​ല്‍, യൂ​നു​സ് തൂ​ത, മോ​ഹ​ന​ന്‍ ക​രി​മ്പ്, മു​ഹ​മ്മ​ദാ​ലി ജൂ​ബി​ലി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.