കേ​ര​ഗ്രാ​മം പ​ദ്ധ​തി​യി​ല്‍ പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത്
Sunday, September 29, 2024 5:32 AM IST
പു​ഴ​ക്കാ​ട്ടി​രി: കൃ​ഷി​വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന "കേ​ര​ഗ്രാ​മം’ പ​ദ്ധ​തി​യി​ല്‍ മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ലെ പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​നെ ഉ​ള്‍​പ്പെ​ടു​ത്തി​യ​താ​യി മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ല്‍​എ അ​റി​യി​ച്ചു. പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നാ​യി എം​എ​ല്‍​എ ന​ല്‍​കി​യ ശി​പാ​ര്‍​ശ പ്ര​കാ​ര​മാ​ണ് പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​ല്‍ കൂ​ടി പ​ദ്ധ​തി അ​നു​വ​ദി​ച്ച​ത്.

മ​ങ്ക​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ല്‍ കേ​ര​ഗ്രാ​മം ന​ട​പ്പാ​ക്കു​ന്ന ആ​റാ​മ​ത്തെ പ​ഞ്ചാ​യ​ത്താ​ണ് പു​ഴ​ക്കാ​ട്ടി​രി. മൂ​ര്‍​ക്ക​നാ​ട്, മ​ങ്ക​ട, കു​റു​വ, മ​ക്ക​ര​പ്പ​റ​മ്പ്, കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്തു​ക​ളെ നേ​ര​ത്തെ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്നു. നാ​ളി​കേ​ര വി​ക​സ​ന പ​ദ്ധ​തി പ്ര​കാ​രം 2024-25 വ​ര്‍​ഷ​ത്തി​ലെ കേ​ര ഗ്രാ​മ​ങ്ങ​ളു​ടെ ലി​സ്റ്റി​ലാ​ണ് പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്തി​നെ ഉ​ള്‍​പ്പെ​ടു​ത്തി​യ​തെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു.