ഓ​ട്ടോ ടാ​ക്സി തൊ​ഴി​ലാ​ളി സ​മ​രം ഫ​ലം ക​ണ്ടു
Saturday, September 28, 2024 5:40 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: ഓ​ട്ടോ ടാ​ക്സി ആ​ന്‍​ഡ് ലൈ​റ്റ് മോ​ട്ടോ​ര്‍ വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ (സി​ഐ​ടി​യു) പെ​രി​ന്ത​ല്‍​മ​ണ്ണ ജോ​യി​ന്‍റ് ആ​ര്‍​ടി ഓ​ഫീ​സി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ യൂ​ണി​യ​ന്‍ ഉ​ന്ന​യി​ച്ച മു​ഴു​വ​ന്‍ ആ​വ​ശ്യ​ങ്ങ​ളും അം​ഗീ​ക​രി​ച്ച​താ​യി ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ യൂ​ണി​യ​ന്‍ നേ​താ​ക്ക​ളെ രേ​ഖാ​മൂ​ലം അ​റി​യി​ച്ചു. ആ​ഴ്ച​യി​ല്‍ ര​ണ്ട് ദി​വ​സ​മു​ണ്ടാ​യി​രു​ന്ന ഫി​റ്റ്ന​സ് നാ​ല് ദി​വ​സ​മാ​ക്കി.

ഡ്രൈ​വിം​ഗ് ടെ​സ്റ്റ് മാ​ത്രം ന​ട​ത്തി​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ വാ​ഹ​ന ഫി​റ്റ്ന​സ് കൂ​ടി ന​ട​ത്തു​വാ​നും ഉ​ത്ത​ര​വാ​യി. പെ​രി​ന്ത​ല്‍​മ​ണ്ണ ജോ​യി​ന്‍റ് ആ​ര്‍​ടി​ഒ​യും ജി​ല്ലാ ആ​ര്‍​ടി​ഒ​യും സം​സ്ഥാ​ന ഡെ​പ്യൂ​ട്ടി ട്രാ​ന്‍​സ്പോ​ര്‍​ട്ട് ക​മ്മീ​ഷ​ണ​റും വ​കു​പ്പ്മ​ന്ത്രി​യും സ​മ​ര യൂ​ണി​യ​ന്‍ നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍​ച്ച​യി​ലാ​ണ് തീ​രു​മാ​ന​മാ​യ​ത്.

ച​ര്‍​ച്ച​യി​ല്‍ സി​ഐ​ടി​യു ഏ​രി​യാ സെ​ക്ര​ട്ട​റി എം.​എം. മു​സ്ത​ഫ, യൂ​ണി​യ​ന്‍ ഏ​രി​യാ പ്ര​സി​ഡ​ന്‍റ് പി.​പി. സ​ത്യ​നാ​രാ​യ​ണ​ന്‍, എ​ന്‍. അ​റ​മു​ഖ​ന്‍, സെ​ക്ര​ട്ട​റി പി. ​ഗോ​പാ​ല​ന്‍, മ​റ്റു ഭാ​ര​വാ​ഹി​ക​ളാ​യ മ​നോ​ജ് പു​ലാ​മ​ന്തോ​ള്‍, എം. ​രാ​ധാ​കൃ​ഷ്ണ​ന്‍ പെ​രി​ന്ത​ല്‍​മ​ണ്ണ, മു​ബാ​റ​ക്ക് പെ​രി​ന്ത​ല്‍​മ​ണ്ണ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.