പി.​വി. അ​ന്‍​വ​റി​ന് പി​ന്തു​ണ​യു​മാ​യി നി​ല​മ്പൂ​രി​ല്‍ ഫ്ള​ക്സ് ബോ​ര്‍​ഡ്
Sunday, September 29, 2024 5:32 AM IST
നി​ല​മ്പൂ​ര്‍: പി.​വി. അ​ന്‍​വ​ര്‍ എം​എ​ല്‍​എ​യ്ക്ക് പി​ന്തു​ണ​യു​മാ​യി നി​ല​മ്പൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി പ​രി​സ​ര​ത്തെ ആം​ബു​ല​ന്‍​സ്, ഓ​ട്ടോ​റി​ക്ഷാ തൊ​ഴി​ലാ​ളി​ക​ള്‍. ആ​ശു​പ​ത്രി ഗേ​റ്റി​ന് എ​തി​ര്‍​ഭാ​ഗ​ത്ത് അ​ന്‍​വ​റി​ന്‍റെ ഫ്ള​ക്സ് ബോ​ര്‍​ഡ് സ്ഥാ​പി​ച്ചാ​ണ് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച​ത്. ധീ​ര​മാ​യ പോ​രാ​ട്ടം ന​ട​ത്തു​ന്ന പി.​വി. അ​ന്‍​വ​റി​ന് ഒ​പ്പ​മു​ണ്ടെ​ന്നും ഇ​വ​ര്‍ പ​റ​യു​ന്നു.

ഇ​ന്ന് നി​ല​മ്പൂ​രി​ല്‍ പി.​വി. അ​ന്‍​വ​ര്‍ ന​ട​ത്തു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മെ​ന്നും അ​ന്‍​വ​റി​ന്‍റെ പോ​രാ​ട്ട​ത്തി​ന് ഒ​പ്പം ത​ങ്ങ​ള്‍ ഉ​ണ്ടെ​ന്നും ഇ​വ​ര്‍ ഉ​റ​പ്പി​ച്ചു പ​റ​യു​ന്നു. ത​ങ്ങ​ളു​ടെ പി​ന്തു​ണ അ​ന്‍​വ​ര്‍ അ​നു​കൂ​ല മു​ദ്രാ​വാ​ക്യം വി​ളി​ച്ചാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍ പ​ര​സ്യ​മാ​ക്കി​യ​ത്.