വ​യോ​ജ​ന​ദി​ന വാ​രാ​ഘോ​ഷം: സെ​മി​നാ​ര്‍ ന​ട​ത്തി
Saturday, September 28, 2024 5:40 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: പെ​രി​ന്ത​ല്‍​മ​ണ്ണ പെ​യി​ന്‍ ആ​ന്‍​ഡ് പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സൊ​സൈ​റ്റി​യു​ടെ​യും ഐ​എം​എ​യു​ടെ​യും എം​എ​സ്ടി​എം ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ വ​യോ​ജ​ന പ​രി​ച​ര​ണ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ച്ചു. എം​സ്ടി​എം ആ​ര്‍​ട്സ് ആ​ന്‍​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ നി​യ​മ​സ​ഭാ സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍ വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി അം​ഗം പി.​അ​ബ്ദു​ള്‍ ഹ​മീ​ദ് എം​എ​ല്‍​എ സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

കോ​ള​ജ് പ​രി​സ​ര​വാ​സി​യും മു​തി​ർ​ന്ന പൗ​ര​യും മു​ന്‍ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ തി​ത്തു​മ്മ ടീ​ച്ച​റെ ആ​ദ​രി​ച്ചു. പാ​ലി​യേ​റ്റീ​വ് ചെ​യ​ര്‍​മാ​ന്‍ ഡോ. ​നി​ലാ​ര്‍ മു​ഹ​മ്മ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ ഡോ. ​സ​ഫീ​ര്‍, അ​ഡ്വ. കെ.​ടി. ഉ​മ്മ​ര്‍, ഉ​സ്മാ​ന്‍ താ​മ​ര​ത്ത്, പി.​പി. സൈ്ത​ല​വി, മാ​നു​പ്പ കു​റ്റീ​രി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. വ​യോ​ധി​ക​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​വി​ധ വി​ഷ​യ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ച് ഡോ. ​സാ​മു​വ​ല്‍​കോ​ശി, ഡോ. ​ഷാ​ജി അ​ബ്ദു​ള്‍​ഗ​ഫൂ​ര്‍, ഡോ. ​ആ​ഷി​ഷ് നാ​യ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സോ​ഷ്യ​ല്‍​വ​ര്‍​ക്ക് ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റ് എ​ച്ച്ഒ​ഡി അ​ഷ്ലി​ന്‍ ജോ​യ് ആ​ന്‍റ​ണി ന​ന്ദി പ​റ​ഞ്ഞു.