പുലാമന്തോള്‍: പുലാമന്തോള്‍ ഗ്രാമപഞ്ചായത്തിന്റെയും ചെമ്മലശേരി കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ വയോജന ദിനാചരണം നടത്തി. വളപുരം ജിഎംയുപി സ്കൂളില്‍ നടന്ന പരിപാടി വാര്‍ഡ് അംഗം സിനിജ ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗം മൈമൂന അധ്യക്ഷത വഹിച്ചു. പബ്ലിക് ഹെല്‍ത്ത് നഴ്സ് വി. ജെ. നീതുമോള്‍, വാര്‍ഡ് അംഗം പ്രമീള, ബദരിയ, പബ്ലിക് ഹെല്‍ത്ത് നഴ്സ് ബീന, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ പരിശോധന, ബോധവത്കരണ ചര്‍ച്ച ക്ലാസുകള്‍, കലാപരിപാടികള്‍, മുതിര്‍ന്ന പൗരന്മാരെ ആദരിക്കല്‍ എന്നിവ നടത്തി. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് ഫൈസല്‍ ആരോഗ്യചര്‍ച്ച ക്ലാസ് നയിച്ചു.
ചെമ്മലശേരി കുടുംബാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യപ്രവര്‍ത്തകരായ ഏബ്രഹാം, സിന്ധു, ധന്യ, ആശ, അനഘ, അനസ്, അനു, റജിഷ, റിസാന, ജിഷ ജോര്‍ജ്, പരിരക്ഷ നഴ്സ് പ്രീത, വളപുരം പൗരസമിതി, എംഎഫ്സി മനങ്ങനാട്,
വാസ്ക് കുന്നത്തങ്ങാടി ക്ലബ് അംഗങ്ങളായ റിയാസ്, നൂറുദ്ദീന്‍, ഹസീബ്, ഫാസില്‍ ഫുളയില്, ആശാ പ്രവര്‍ത്തകര്‍, മറ്റ് സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.