നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് ബൈ​ക്കി​ലും കാ​റി​ലും ഇ​ടി​ച്ച് അ​പ​ക​ടം
Sunday, September 29, 2024 7:18 AM IST
വെ​ള്ള​റ​ട: നി​യ​ന്ത്ര​ണം​വി​ട്ട ത​മി​ഴ്‌​നാ​ട് കോ​ര്‍​പ്പ​റേ​ഷ​ന്‍ ബ​സ് റോ​ഡ് വ​ക്കി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ബൈ​ക്കി​ലും കാ​റി​ലും ഇ​ടി​ച്ച് അ​പ​ക​ടം. ബ​സ് ഡ്രൈ​വ​റി​ന് ദേ​ഹാ​സ്വാ​സ്ഥ‍്യം അ​നു​ഭ​വ​പ്പെ​ട്ട് ബോ​ധ​ര​ഹി​ത​നാ​യ​താ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണം.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഇ​ട​ക്കോ​ട് സ്വ​ദേ​ശി​യാ​യ ഡ്രൈ​വ​ര്‍ രാ​ജ​ന്‍(50)​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ആ​ന​പ്പാ​റ ജം​ഗ്ഷ​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം. ആ​റു​കാ​ണി​യി​ല്‍ നി​ന്ന് മാ​ര്‍​ത്താ​ണ്ഡ​ത്തി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബ​സാ​ണ് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ​ത്.

ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ലി​യ ദു​ര​ന്തം ഒ​ഴി​വാ​യ​തെ​ന്ന് ദൃ​ക്‌സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. കാ​റി​ലു ബൈ​ക്കി​ലു​മാ​യി ഇ​ടി​ച്ചു നി​ന്നി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ബ​സ് സ​മീ​പ​ത്തെ 50 താ​ഴ്ച്ച​യി​ലേ​ക്ക് മ​റി​യു​മാ​യി​രു​ന്നു. പോ​ലീ​സ് എ​ത്തി അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട കാ​റും ബൈ​ക്കും നീ​ക്കം ചെ​യ്ത ശേ​ഷം ബ​സി​നെ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലേ​ക്ക് മാ​റ്റി.