യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സ്: പ്ര​തി​ക​ൾ പി​ടി​യി​ല്‍
Saturday, September 28, 2024 7:10 AM IST
പേ​രൂ​ര്‍​ക്ക​ട: മ​ദ്യ​ല​ഹ​രി​യി​ല്‍ യു​വാ​വി​നെ ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ല്‍​പ്പി​ച്ച കേ​സി​ലെ പ്ര​തി​ക​ളെ പേ​രൂ​ര്‍​ക്ക​ട പോ​ലീ​സ് പി​ടി​കൂ​ടി. വ​ഴ​യി​ല ആ​യു​ര്‍​ക്കോ​ണം എം​ജി ന​ഗ​റി​ൽ വി​ഷ്ണു (25), പു​ളി​യ​റ​ക്കോ​ണം ചെ​ക്കാ​ല​ക്കോ​ണം ചൊ​വ്വ​ള്ളൂ​ര്‍ ഷൈ​നി മ​ന്‍​സി​ലി​ല്‍ ഷാ​ന്‍ (26) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

26ന് ​രാ​ത്രി എ​ട്ടി​ന് ആ​യു​ര്‍​ക്കോ​ണം ജം​ഗ്ഷ​നി​ലാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. റോ​ഡി​ലൂ​ടെ ന​ട​ന്നു​പോ​കു​ക​യാ​യി​രു​ന്ന വ​ഴ​യി​ല സ്വ​ദേ​ശി​യും ഡ്രൈ​വിം​ഗ് സ്‌​കൂ​ള്‍ ന​ട​ത്തി​വ​രു​ന്ന​യാ​ളു​മാ​യ അ​ശ്വി​ന്‍ പ്ര​സാ​ദ് (28) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

പ്ര​തി​ക​ള്‍ മ​ദ്യ​പി​ച്ച​ശേ​ഷം റോ​ഡു​വ​ശ​ത്ത് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്ന അ​ശ്വി​നെ മ​ദ്യ​ല​ഹ​രി​യി​ല്‍ ഇ​രു​വ​രും ചേ​ര്‍​ന്ന് സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ബി​യ​ര്‍​ബോ​ട്ടി​ല്‍ ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ത​ല​യ്ക്കും മു​ഖ​ത്തും പ​രി​ക്കേ​റ്റ അ​ശ്വി​ന്‍ പേ​രൂ​ര്‍​ക്ക​ട സ​ർ​ക്കാ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. സി​ഐ പ്രൈ​ജു, എ​സ്ഐ മി​ഥു​ന്‍, സി​പി​ഒ​മാ​രാ​യ പ്ര​ശാ​ന്ത്, അ​നു എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​ത്തി​നും അ​റ​സ്റ്റി​നും നേ​തൃ​ത്വം ന​ല്‍​കി​യ​ത്. പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.