പ്ലാ​ന്‍റേ​ഷ​ൻ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ കൂ​ട്ട​സ​ത‍്യ​ഗ്ര​ഹം ന​ട​ത്തി
Saturday, September 28, 2024 6:54 AM IST
വി​തു​ര : ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​പ്ര​കാ​രം പ്ലാ​ന്‍റേ​ഷ​ൻ മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ പ​ഠി​ച്ച് ജ​സ്റ്റീ​സ് കൃ​ഷ്ണ​ൻ നാ​യ​ർ ക​മ്മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ലെ ശി​പാ​ർ​ശ​ക​ൾ പൂ​ർ​ണ​മാ​യി ന​ട​പ്പാ​ക്കു​ക, അ​ട​ഞ്ഞു​കി​ട​ക്കു​ന്ന തോ​ട്ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ക, തോ​ട്ട​ങ്ങ​ൾ തു​റ​ന്നു പ്ര​വ​ർ​ത്തി​പ്പി​ക്കു​ക,

തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച് കേ​ര​ളാ പ്ലാ​ന്‍റേ​ഷ​ൻ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ (ഐ ​എ​ൻ​ടി​യു​സി )സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ത്തി​യ സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ൾ വി​തു​ര വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ന്നി​ൽ കൂ​ട്ട സ​ത‍്യഗ്ര​ഹം ന​ട​ത്തി.

സ​മ​രം ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റും കേ​ര​ളാ പ്ലാ​ന്‍റേ​ഷ​ൻ വ​ർ​ക്കേ​ഴ്സ് ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ വി.​ആ​ർ. പ്ര​താ​പ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഐ​എ​ൻ​ടി​യു​സി അ​രു​വി​ക്ക​ര മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് അ​രു​വി​യോ​ട് സു​രേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഡ്വ. സി.​എ​സ്.​വി​ദ്യാ​സാ​ഗ​ർ, ലാ​ൽ റോ​ഷി​ൻ, ആ​ന​പ്പാ​റ വി​ഷ്ണു, ഇ.​എം.​ന​സീ​ർ, ആ​ർ.​ത​ങ്ക​ദു​രൈ, ജ​യി​ൻ പ്ര​കാ​ശ്, വി.​അ​നു​രു​ദ്ധ​ൻ നാ​യ​ർ,

അ​ഡ്വ.​ജ​ലി​ൻ ജ​യ​രാ​ജ്, ബി. ​പ്ര​താ​പ​ൻ, പൊ​ന്മു​ടി പ്ര​കാ​ശ്, മേ​മ​ല വി​ജ​യ​ൻ, സു​കു​മാ​രി മ​നോ​ഹ​ര​ൻ അ​ഴ​ക് ര​തി, സു​രേ​ന്ദ്ര​ൻ നാ​യ​ർ അ​നി​ൽ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.