തിരുവനന്തപുരം: മാർ ഈവാനിയോസ് കോളജിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ചു പൂർവ വിദ്യാർഥി സംഘടനായ അമിക്കോസിന്റെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. വിവിധ കലാപരിപാടികളും വിവിധ മത്സര പരിപാടികളും നടന്നു.
കോളജിന്റെ പ്ലാറ്റിനം ജൂബിലിയുടെ മുന്നൊരുക്കമായി സംഘടിപ്പിച്ച പരിപാടികൾ കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉദ്ഘാടനം ചെയ്തു.
അമിക്കോസ് പ്രസിഡന്റ് ഡോ. കെ. ജയകുമാർ അധ്യക്ഷത വഹിച്ചു. സിറിയക് ജോസഫ്, റോണി റാഫേൽ പ്രെറ്റി റോണി, ഓണാഘോഷ കണ്‍വീനർ ആൽബർട്ട് അലക്സ്, സഹായമെത്രാൻ ഡോ മാത്യൂസ് മാർ പോളിക്കാർപ്പോസ്, അഡ്വ. അന്പിളി ജേക്കബ്, പൊന്നി മനേഷ്, അഭിലാഷ് ആർ. നായർ, സുരേഷ് കുമാർ,
അനീസ് ഹ,ൻ, ഫാ തോമസ് കയ്യാലക്കൽ, ഡോ ഷേർലി സ്റ്റുവർട്, ഡോ മീര ജോർജ, രാജേഷ് കേശവൻ, മഞ്ജു തോമസ്, ആന്റണി തോമസ്, പ്രദീപ് പിള്ള, സുനിൽ, അരുണ്‍ മുതലായവർ പരിപാടികൾക്ക് നേതൃത്വം നൽകി.