സി​ഇ​ടി പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ ദേ​വ​രാ​ഗ​സ​ന്ധ്യ 27ന്
Saturday, September 28, 2024 6:48 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് (സി​ഇ​ടി) ന്‍റെ പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഘ​ട​ന​യു​ടെ തി​രു​വ​ന​ന്ത​പു​രം ചാ​പ്റ്റ​ർ (സി​ഇ​ടി​എ​എ​ടി) ദേ​വ​രാ​ജ​ൻ മാ​സ്റ്റ​റു​ടെ ഓ​ർ​മ​യ്ക്കാ​യി എ​ല്ലാവ​ർ​ഷ​വും ന​ട​ത്തി വ​രു​ന്ന "ദേ​വ​രാ​ഗ​സ​ന്ധ്യ’ ഈ ​വ​ർ​ഷം ഒ.​എ​ൻ.​വി. കു​റു​പ്പി​ന്‍റെ ര​ച​ന​ക​ൾ കോ​ർ​ത്തി​ണ​ക്കി നാളെ ന​ട​ത്തും.

വൈ​കു​ന്നേ​രം അ​ഞ്ചി​നു യൂ​ണി​വേ​ഴ്സി​റ്റി സെ​ന​റ്റ് ഹാ​ളി​ൽ ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഒ.​എ​ൻ.​വി. കു​റു​പ്പി​ന്‍റെ മ​ക​ൻ രാ​ജീ​വ് ഒ.​എ​ൻ.​വി. അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് ദേ​വ​രാ​ജ​ൻ- ഒ.​എ​ൻ.​വി. കൂ​ട്ടു​കെ​ട്ടി​ൽ പി​റ​ന്ന നാ​ട​ക- സി​നി​മാ ഗാ​ന​ങ്ങ​ളു​ടെ സം​ഗീ​ത​വി​രു​ന്ന് ന​ട​ക്കും.

2013 ൽ ​രൂ​പീ​ക​രി​ച്ച സി​ഇ​ടി​എ​എ​ടി പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്ലോ​ബ​ൽ മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു കൊ​ണ്ടാ​ണു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. സാ​ങ്കേ​തി​ക ശി​ൽ​പ​ശാ​ല​ക​ൾ, സെ​മി​നാ​റു​ക​ൾ, പ​രി​ശീ​ല​ന​പ​രി​പാ​ടി​ക​ൾ, സി​ഇ​ടി​യി​ലെ അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സ്കോ​ള​ർ​ഷി​പ്പു​ക​ൾ, സി​ഇ​ടി അ​ധ്യാ​പ​ക​ർ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന പ്രോ​ജ​ക്ടു​ക​ൾ​ക്ക് എ​ൻ​ഡോ​വ്മെ​ന്‍റ് പ്രോ​ഗ്രാം തു​ട​ങ്ങി നി​ര​വ​ധി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി വ​രു​ന്നു​ണ്ട്.

മ​ല​യോ​ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ഠ​നോ​പ​ക​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​തു​ൾ​പ്പെ​ടെ​യു​ള്ള ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തി വ​രു​ന്നു. 2017-ൽ ​ആ​ദ്യ​മാ​യി ദേ​വ​രാ​ഗസ​ന്ധ്യ അ​വ​ത​രി​പ്പി​ച്ച​തി​നെ തു​ട​ർ​ന്ന് 2018, 2029, 2023 വ​ർ​ഷ​ങ്ങ​ളി​ൽ യ​ഥാ​ക്ര​മം ശ്രീ​കു​മാ​ര​ൻ ത​ന്പി, വ​യ​ലാ​ർ, പി. ​ഭാ​സ് ക​ര​ൻ എ​ന്നി​വ​രു​ടെ ദേ​വ​രാ​ഗ സം​ഗീ​ത​ഗാ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു.