നേ​മം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക്: നി​ക്ഷേ​പ​ക​ർ ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു
Saturday, September 28, 2024 6:54 AM IST
നേ​മം : നേ​മം സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു മു​ന്നി​ൽ നി​ക്ഷേ​പ​ക​ർ ന​ട​ത്തി​വ​ന്ന സ​മ​രം അ​വ​സാ​നി​പ്പി​ച്ചു. നേ​മം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചു ചേ​ർ​ത്ത നി​ക്ഷേ​പ കൂ​ട്ടാ​യ്മ​യു​ടെ പ്ര​തി​നി​ധി​ക​ളും, ബാ​ങ്ക് ഭ​ര​ണ​സ​മി​തി​യും ച​ർ​ച്ച​യി​ലാ​ണ് സ​മ​രം ഒ​ത്തു​തീ​ർ​പ്പാ​യ​ത്.

നി​ക്ഷേ​പ​ക​ർ കൂ​ട്ട​ത്തോ​ടെ നി​ക്ഷേ​പ​ക​ത്തു​ക പി​ൻ​വ​ലി​ച്ച​ത് കാ​ര​ണ​മാ​ണ് ബാ​ങ്ക് പ്ര​തി​സ​ന്ധി​യി​ലാ​യ​തെ​ന്നും, എ​ല്ലാ മാ​സ​വും ഗ​ഡു​ക്ക​ളാ​യി നി​ക്ഷേ​പ​ക​ർ​ക്ക് നി​ക്ഷേ​പം മ​ട​ക്കി ന​ൽ​കാ​മെ​ന്നും ബാ​ങ്ക് അ​ധി​കൃ​ത​ർ നി​ക്ഷേ​പ​ക​ർ​ക്കു ഉ​റ​പ്പു ന​ൽ​കി.

ബാ​ങ്കി​ന്‍റെ നി​ല​വി​ലെ നി​ർ​ദ്ദേ​ശം അം​ഗീ​ക​രി​ച്ച് പ്ര​തി​ഷേ​ധം താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​പ്പി​ക്കു​ന്ന​താ​യി നി​ക്ഷേ​പ കൂ​ട്ടാ​യ്മ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി എ​സ്. മു​ജീ​ബ് റ​ഹ്‌​മാ​നും ക​ൺ​വീ​ന​ർ കൈ​മ​നം സു​രേ​ഷും അ​റി​യി​ച്ചു.