നെ​ടു​മ​ങ്ങാ​ട് വി​ശു​ദ്ധ ജെ​റോം ദേ​വാ​ല​യ​ത്തി​ല്‍ തി​രു​നാ​ള്‍
Sunday, September 29, 2024 7:10 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് വി​ശു​ദ്ധ ജെ​റോം മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ ഇ​ട​വ​ക തി​രു​നാ​ളി​ന് ഇ​ന്നു കൊ​ടി​യേ​റും. രാ​വി​ലെ 7.30ന് ​ആ​രം​ഭി​ക്കു​ന്ന പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന എ​ന്നീ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്കു ബ​ഥ​നി ന​വ​ജീ​വ​ന്‍ പ്രോ​വി​ന്‍​സ് പ്രൊ​വി​ന്‍​ഷ്യ​ല്‍ സു​പ്പീ​രി​യ​ര്‍ റ​വ.​ഡോ. സി​റി​ല്‍ ആ​ന​ന്ദ് ഒ​ഐ​സി മു​ഖ്യ കാ​ര്‍​മി​ക​നാ​യി​രി​ക്കും. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ കൊ​ടി​യേ​റ്റ്. നാ​ളെ രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന, 6.45ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യാ പ്രാ​ര്‍​ഥ​ന, വി​ശു​ദ്ധ കു​ര്‍​ബാ​ന​യു​ടെ ആ​രാ​ധ​ന.

ചൊ​വ്വ, ബു​ധ​ന്‍, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ല്‍ വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ പ്രാ​ര്‍​ഥ​ന, 6.30ന് ​വി​ശു​ദ്ധ കു​ര്‍​ബാ​ന. വെ​ള്ളി രാ​വി​ലെ 6.30ന് ​പ്ര​ഭാ​ത പ്രാ​ര്‍​ഥ​ന​യും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും. തു​ട​ര്‍​ന്ന് ഭ​ക്ത സം​ഘ​ട​ന​ക​ളു​ടെ വാ​ര്‍​ഷി​കം. മു​ഖ്യാ​തി​ഥി വെ​ള്ളൂ​ര്‍​ക്കോ​ണം ലാ-​സ​ലേ​ത്ത് മാ​താ ദേ​വാ​ല​യ വി​കാ​രി റ​വ.​ഡോ.​തോ​മ​സ് കു​ഴി​നാ​പ്പു​റ​ത്ത്. തു​ട​ര്‍​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ള്‍. ശ​നി വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യാ പ്രാ​ര്‍​ഥ​ന, സ​ന്ദേ​ശം റ​വ.​ഡോ. ടൈ​റ്റ​സ് ജോ​ണ്‍ ഒ​ഐ​സി. തു​ട​ര്‍​ന്ന് തി​രു​നാ​ള്‍ പ്ര​ദ​ക്ഷി​ണം.

ഒ​ക്ടോ​ബ​ര്‍ ആ​റ് ഞാ​യ​ര്‍ രാ​വി​ലെ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ആ​ഘോ​ഷ​മാ​യ തി​രു​നാ​ള്‍ കു​ര്‍​ബാ​ന​യ്ക്ക് കൂ​രി​യ മെ​ത്രാ​ന്‍ ഡോ.​ആ​ന്‍റ​ണി മാ​ര്‍ സി​ല്‍​വാ​ന​സ് മു​ഖ്യ​കാ​ര്‍​മി​ക​നാ​യി​രി​ക്കും.