സ​ഭാ​ദി​ന ആ​ഘോ​ഷ​വും സു​വി​ശേ​ഷ യോ​ഗ​ങ്ങ​ളും
Sunday, September 29, 2024 6:57 AM IST
പാ​റ​ശാ​ല: ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കേ​ര​ള-​ക​ന്യാ​കു​മാ​രി മ​ഹാ​യി​ട​വ​ക പാ​റ​ശാ​ല ഏ​രി​യാ ഇ.​സി.​ഐ ക​ട​കു​ള​ത്ത് 45-ാം സ​ഭാ​ദി​ന ആ​ഘോ​ഷ​വും സു​വി​ശേ​ഷ​യോ​ഗ​ങ്ങ​ളും ഒ​ക്ടോ​ബ​ർ ആ​റു​വ​രെ ന​ട​ക്കും. ഇ​ന്ന് രാ​വി​ലെ ആ​റി​ന് കു​ടും​ബ​സം​ഗ​മം ഇസിഐ പാ​ലി​യോ​ട് ഏ​രി​യാ ചെ​യ​ർ​മാ​ൻ റ​വ.​എ​ച്ച്. ആ​ൻ​ഗ​സ് അ​ധ്യ​ക്ഷ​ത​വ​ഹി​ക്കും.

സ​ഭാ വാ​ർ​ഷി​ക വാ​രാ​ഘോ​ഷം ഇ​സി.​ഐ കേ​ര​ള- ക​ന്യാ​കു​മാ​രി മ​ഹാ​യി​ട​വ​ക ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് ബി​ഷ​പ്സ് ക​മ്മി​റ്റി റ​വ. ഹെ​ൻ​റി ഡി. ​ദാ​വീ​ദ് കാ​ട്ടാ​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ സ​ണ്‍​ഡേ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളും യു​വ​ജ​ന സം​ഘ​ട​ന അം​ഗ​ങ്ങ​ളും അ​വ​ത​രി​പ്പി​ക്കു​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ. ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് വൈു​ന്നേ​രം ആ​റി​ന് ക​ഥാ​പ്ര​സം​ഗം യേ​ശു എ​ന്ന ര​ക്ഷ​ക​ൻ.

ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് വൈ​കു​ന്നേ​രം ആ​റി​ന് ബൈ​ബി​ൾ ഫി​ലിം ഷോ. ​തു​ട​ർ​ന്ന് റ​വ. സ​തീ​ഷ് ബാ​ബു സ​ന്ദേ​ശം ന​ൽ​കും. ഒ​ക്ടോ​ബ​ർ മൂ​ന്ന് മു​ത​ൽ അ​ഞ്ചു​വ​രെ സു​വി​ശേ​ഷ​യോ​ഗ​ങ്ങ​ൾ ന​ട​ക്കും. പാ​സ്റ്റ​ർ ജ​യിം​സ് എം. ​പോ​ൾ, ബ്ര​ദ​ർ ജെ. ​ത​ങ്ക​രാ​ജ​ൻ തു​ട​ങ്ങി​യ​വ​ർ മു​ഖ്യ​പ്ര​സം​ഗം ന​ട​ത്തും.

ഒ​ക്ടോ​ബ​ർ ആ​റി​ന് രാ​വി​ലെ ഒ​ൻ​പ​തി​ന് സ​ഭാ​ദി​ന സ്തോ​ത്ര ആ​രാ​ധ​ന. പാ​സ്റ്റ​ർ ജി.​വാ​ൾ​സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. റ​വ.​ഹെ​ൻ​റി ഡി ​ദാ​വീ​ദ് മു​ഖ്യ​സ​ന്ദേ​ശം ന​ൽ​കും. തു​ട​ർ​ന്ന് സ്നേ​ഹ വി​രു​ന്ന്.