സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ബൈ​ക്ക് ക​ത്തി​ച്ചു
Sunday, September 29, 2024 6:54 AM IST
കാ​ട്ടാ​ക്ക​ട : അ​ർ​ധ​രാ​ത്രി സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ബൈ​ക്ക് ക​ത്തി​ച്ചു. പൂ​വ​ച്ച​ൽ ഉ​ണ്ട​പ്പാ​റ സ്വ​ദേ​ശി​യാ​യ അ​ജി​ത്തി​ന്‍റെ ബൈ​ക്കാ​ണ് ക​ത്തി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച അ​ർ​ധ​രാ​ത്രി​യി​ലാ​ണ് സം​ഭ​വം. ബൈ​ക്ക് അ​ജി​ത്തി​ന്‍റെ വീ​ടി​നു സ​മീ​പ​ത്തെ ഒ​രു വീ​ട്ടി​ൽ പാ​ർ​ക്ക് ചെ​യ്തി​രു​ന്നു. ദി​വ​സ​വും ഇ​വി​ടെ​യാ​ണ് പാ​ർ​ക്ക് ചെ​യ്യു​ന്ന​ത്.

രാത്രി 11ന് വളർത്തുനായ കു​ര​ച്ച​പ്പോ​ൾ അ​ജി​ത്ത് ക​ത​ക് തു​റ​ന്നു നോ​ക്കു​മ്പോ​ളായിരുന്നു വാഹനം തീകത്തുന്നത് കണ്ടത്. വാഹനം പൂ​ർ​ണമാ​യും ക​ത്തിനശിച്ചു. നാലു മാ​സം മു​ൻ​പാ​ണ് ബൈ​ക്ക് വാ​ങ്ങി​യ​തെന്ന് അജിത്ത് പറഞ്ഞു. സംഭവത്തിൽ കാ​ട്ടാ​ക്ക​ട പോ​ലീ​സ് കേ​സെടു​ത്ത് അന്വേഷണം ആരംഭിച്ചു. സി​സി​ടി​വി ദ്യ​ശ്യ​ങ്ങ​ൾ പോ​ലീ​സ് പ​രി​ശോ​ധി​ച്ചു.