പ​ട്ടം എ​സ്‌യുടി ആ​ശു​പ​ത്രി​യി​ല്‍ ലോ​ക ഫാ​ര്‍​മ​സി​സ്റ്റ് ദി​നം ആ​ച​രി​ച്ചു
Saturday, September 28, 2024 6:48 AM IST
തി​രു​വ​ന​ന്ത​പു​രം: എ​സ്‌യു​ടി ആ​ശു​പ​ത്ര​യി​ല്‍ സംഘടിപ്പിച്ച ലോ​ക ഫാ​ര്‍​മ​സി​സ്റ്റ് ദി​നാചരണം ആ​ശു​പ​ത്രി ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ര്‍ കേ​ണ​ല്‍ രാ​ജീ​വ് മ​ണ്ണാ​ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ​ര്‍​മ​സി കൗ​ണ്‍​സി​ല്‍ ഓ​ഫ് ഇ​ന്ത്യ (പി​സി​ഐ) മു​ന്‍ അം​ഗ​വും ഇ​ന്ത്യ​ന്‍ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ അ​സോ​സി​യേ​ഷ​ന്‍ ലൈ​ഫ്‌​ടൈം അം​ഗ​വും സ്‌​കൂ​ള്‍ ഓ​ഫ് മെ​ഡി​ക്ക​ല്‍ എ​ജ്യു​ക്കേ​ഷ​ന്‍ മു​ന്‍ ഡ​യ​റ​ക്ട​റു​മാ​യ എം.​കെ. ഉ​ണ്ണി​കൃ​ഷ് ണ ​പ​ണി​ക്ക​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫാ​ര്‍​മ​സി മാ​നേ​ജ​ര്‍ സ്.​എം. ശ്രീ​ജി​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ശു​പ​ത്രി​യു​ടെ മെ​ഡി​ക്ക​ല്‍ സൂ​പ്ര​ണ്ട് ഡോ. ​വി. രാ​ജ​ശേ​ഖ​ര​ന്‍ നാ​യ​ര്‍, ചീ​ഫ് ലെ​യ്സ​ണ്‍ ഓ​ഫീ​സ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ നാ​യ​ര്‍, എ​സ്‌​സി​എം സീ​നി​യ​ര്‍ മാ​നേ​ജ​ര്‍ കെ.​ജെ. അ​ജ​യ​ഘോ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. 2023 - 2024 വ​ര്‍​ഷ​ത്തെ മി​ക​ച്ച ഫാ​ര്‍​മ​സി​സ്റ്റി​നു​ള്ള അ​വാ​ര്‍​ഡ് അ​നി​ല​യ്ക്ക് സി​ഇ​ഒ സ​മ്മാ​നി​ച്ചു.