സ്ത​നാ​ർ​ബു​ദ കാ​മ്പ​യി​ൻ സംഘടിപ്പിക്കുന്നു
Sunday, September 29, 2024 6:57 AM IST
തി​രു​വ​ന​ന്ത​പു​രം: സ്ത​നാ​ർ​ബു​ദ​ത്തെ കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ റീ​ജി​യ​ണ​ൽ കാ​ൻ​സ​ർ സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഒ​ക്ടോ​ബ​ർ മാ​സം സ്ത​നാ​ർ​ബു​ദ അ​വ​ബോ​ധ മാ​സ​മാ​യി ആ​ച​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

സ്ത​നാ​ർ​ബു​ദ​ത്തെ ത​ട​യു​ക, പ്രാ​രം​ഭ​ദ​ശ​യി​ൽ ത​ന്നെ രോ​ഗ​നി​ർ​ണ​യം ന​ട​ത്തി ചി​കി​ത്സി​ച്ച് രോ​ഗം പൂ​ർ​ണ​മാ​യും ഭേ​ദ​മാ​ക്കു​ക, അ​ർ​ബു​ദ ബാ​ധി​ത​രെ മാ​ന​സി​ക​മാ​യും സാ​മൂ​ഹി​ക​മാ​യും പി​ന്തു​ണ​യ്ക്കു​ക തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ ഉ​യ​ർ​ത്തി​യാ​ണ് ഒ​ക്ടോ​ബ​ർ മാ​സം പി​ങ്ക് മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന​ത്.

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ർ​സി​സി​യി​ൽ സൗ​ജ​ന്യ സ്ത​നാ​ർ​ബു​ദ പ​രി​ശോ​ധ​ന ക്ലി​നി​ക്ക് എ​ല്ലാ ചൊ​വ്വ, വ്യാ​ഴം ദി​വ​സ​ങ്ങ​ളി​ലും ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ 3.30 വ​രെ പ്ര​വ​ർ​ത്തി​ക്കു​മെ​ന്നും.

30 വ​യ​സ് ക​ഴി​ഞ്ഞ സ്ത്രീ​ക​ളെ​യാ​ണ് പ​രി​ശോ​ധി​ക്കു​ക​യെ​ന്നും ഡ​യ​റ​ക്ട​ർ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഫോ​ൺ: 0471 2522299