വൈ​വി​ധ്യ​ത്തി​ൽ ഏ​ക​ത്വം ഉ​റ​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഭാ​ഷ​യാ​ണ് ഹി​ന്ദി: വി.​പി.​ജോ​യ്
Sunday, September 29, 2024 6:54 AM IST
തി​രു​വ​ന​ന്ത​പു​രം: മാ​തൃ​ഭാ​ഷ​യെ ആ​ദ​രി​ക്കു​ന്ന​തു​പോ​ലെ മ​റ്റു ഭാ​ഷ​ക​ളെ​യും ആ​ദ​രി​ക്കാ​നു​ള്ള ഹൃ​ദ​യ​വി​ശാ​ല​ത ന​മു​ക്കു​ണ്ടാ​ക​ണ​മെ​ന്നും വൈ​വി​ധ്യ​ത്തി​ൽ ഏ​ക​ത്വം ഉ​റ​പ്പി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന ഹി​ന്ദി ഭാ​ഷ​യെ കൂ​ടു​ത​ൽ പ്ര​ച​രി​പ്പി​ക്കേ​ണ്ട​തു​ണ്ടെ​ന്നും മു​ൻ ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​പി.​ജോ​യ്.

കേ​ര​ള ഹി​ന്ദി പ്ര​ചാ​ര സ​ഭ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​സ്ഥാ​ന​ത​ല​ത്തി​ൽ കേ​ര​ള ഹി​ന്ദി പ്ര​ചാ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച ഹി​ന്ദി പ​ക്ഷാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ടം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ​ക്ഷാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ഹി​ന്ദി​യി​ൽ ന​ട​ന്ന വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ സി​നി​മ- സീ​രി​യ​ൽ ആ​ർ​ട്ടി​സ്റ്റ് അ​രു​ണ്‍ മോ​ഹ​ൻ വി​ത​ര​ണം ചെ​യ്തു.

കോ​ഴി​ക്കോ​ട് സു​രേ​ഷ് ചെ​ന്താ​ര​യെ യോ​ഗ​ത്തി​ൽ പൊ​ന്നാ​ട​യി​ലും സ്മൃ​തി​ചി​ഹ്ന​വും ന​ൽ​കി ആ​ദ​രി​ച്ചു. അ​ഡ്വ. ബി.​മ​ധു, ഡോ. ​കെ.​സി. അ​ജ​യ​കു​മാ​ർ, ഡോ.​എ​സ്.​ത​ങ്ക​മ​ണി അ​മ്മ, എ​സ്.​ഗോ​പ​കു​മാ​ർ, ഡോ.​ര​ഞ്ജി​ത് ര​വി​ശൈ​ലം, അ​രു​ണ്‍​മോ​ഹ​ൻ