ഇ​രു​നി​ല​കെ​ട്ടി​ടം ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, September 28, 2024 7:10 AM IST
നെ​ടു​മ​ങ്ങാ​ട് : അ​രു​വി​ക്ക​ര നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ പ​റ​ണ്ടോ​ട് സ​ർ​ക്കാ​ർ യു​പി​എ​സി​ന്‍റെ പു​തി​യ ഇ​രു​നി​ല​കെ​ട്ടി​ടം മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന്‍റെ 2021-22 പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നും ഒ​രു​കോ​ടി 20 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ കെ​ട്ടി​ടം പ​ണി​ത​ത്.

സാ​ക്ഷ​ര​ത​യി​ലും ഗു​ണ​നി​ല​വാ​ര​മു​ള്ള, വി​ദ്യാ​ഭ്യാ​സ​ത്തി​ലും കേ​ര​ളം മു​ന്നോ​ട്ട് കു​തി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ര​ണ്ട് നി​ല​ക​ളി​ലാ​യി ആ​റ് ക്ലാ​സ് മു​റി​ക​ളാ​ണ്‌​കെ​ട്ടി​ട​ത്തി​നു​ള്ള​ത്. സ്‌​കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജി.​സ്റ്റീ​ഫ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ആ​ര്യ​നാ​ട്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്‍റ് വി .​വി​ജു മോ​ഹ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം എ.​മി​നി, ത്രി​ത​ല പ​ഞ്ചാ​യ​ത്ത്‌ ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, പി​ടി​എ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.