ഭാ​ര്യ​യു​ടെ കൈ ​വെ​ട്ടി​യ ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ
Sunday, September 29, 2024 7:10 AM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് കു​ശ​ർ​ക്കോ​ട് ഉ​മാ​ഭ​വ​നി​ൽ എം. ​ഉ​മാ​ദേ​വി (39) യു​ടെ കൈ ​വെ​ട്ടി​യ കേ​സി​ൽ ഭ​ർ​ത്താ​വ് കെ.​ജ​യ​കു​മാ​റി​നെ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വെ​ട്ടേ​റ്റ ഉ​മാ​ദേ​വി​യെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ടി​യ​ന്തി​ര ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​മാ​ക്കി. കൈ​യു​ടെ കു​ഴ​യി​ലാ​ണ് വെ​ട്ടേ​റ്റ​ത്. പ​രി​ക്ക് ആ​ഴ​മു​ള്ള​തി​നാ​ൽ കൈ​യ്യു​ടെ ച​ല​ന ശേ​ഷി ന​ഷ്ട​മാ​യേ​ക്കു​മെ​ന്ന് ഡോ​ക്ട​ർ​മാ​ർ ബ​ന്ധു​ക്ക​ളെ അ​റി​യി​ച്ചു.

നി​ര​ന്ത​രം പ്ര​ശ്ന​ക്കാ​ര​നാ​ണ് ജ​യ​കു​മാ​റെ​ന്ന് ഉ​മാ​ദേ​വി​യു​ടെ സ​ഹോ​ദ​രി ഉ​ഷ​കു​മാ​രി പ​റ​ഞ്ഞു. ത​ന്നെ​യും കു​ടും​ബ​ത്തെ​യും വെ​ട്ടി​പ​രി​ക്കേ​ൽ​പ്പി​ക്കു​മെ​ന്ന് ജ​യ​കു​മാ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും ഉ​ഷാ​കു​മാ​രി പ​റ​ഞ്ഞു.

മൂ​ന്ന് വ​ർ​ഷം മു​ൻ​പ് ലോ​ക്ഡൗ​ൺ കാ​ല​ത്ത് ജ​യ​കു​മാ​ർ ഭാ​ര്യ​യെ ഉ​പ​ദ്ര​വി​ച്ച​പ്പോ​ൾ സ​ഹോ​ദ​രി​യെ കൂ​ടെ പാ​ർ​പ്പി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ ജ​യ​കു​മാ​ർ ത​ങ്ങ​ളു​ടെ വീ​ട്ടി​ലെ​ത്തി സ്കൂ​ട്ട​റു​ക​ൾ ക​ത്തി​ച്ച​താ​യും ഉ​ഷാ​കു​മാ​രി പ​റ​ഞ്ഞു.