കൂ​റ്റ​ൻ മ​ദ​ർ​ഷി​പ്പ് എംഎ​സ്‌സി ​അ​ന്ന വി​ഴി​ഞ്ഞ​ത്തെത്തി
Saturday, September 28, 2024 6:48 AM IST
വി​ഴി​ഞ്ഞം: നീ​ളം കൂ​ടി​യ ക​പ്പ​ൽ എംഎ​സ്‌സി ​അ​ന്ന വി​ഴി​ഞ്ഞ​ത്ത് ബ​ർ​ത്തി​ൽ ന​ങ്കൂ​ര​മി​ട്ടു. ക​ണ്ടെ​യ്ന​റു​ക​ളു​മാ​യി ക​ഴി​ഞ്ഞ ദി​വ​സം പു​റംക​ട​ലി​ലെ​ത്തി​യ ക​പ്പ​ലിനെ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ​യാ​ണ് വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖ ബെ​ർ​ത്തി​ൽ അ​ടു​പ്പി​ച്ച​ത്.

ഇ​തു​വ​രെ വി​ഴി​ഞ്ഞ​ത്തെ​ത്തി​യ ക​പ്പ​ലു​ക​ളി​ൽ ഏ​റ്റ​വും നീ​ളം കൂ​ടി​യ​താ​ണ് മ​ദ​ർ​ഷി​പ്പാ​യ എം​എ​സ്‌സി ​അ​ന്ന. ഇതോ ടെ വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്ത് നീ​ളം കൂ​ടി​യ ക​പ്പ​ലി​നും സു​ഗ​മ​മാ​യി അ​ടു​പ്പി​ക്കാ​നാ​വു​മെ​ന്നും തെ​ളി​ഞ്ഞു.

ക​ണ്ടെ​യ്ന​റു​ക​ൾ ഇ​റ​ക്കു​ന്ന​ത് പൂ​ർ​ത്തി​യാ​ക്കാ​ൻ ര​ണ്ടു ദി​വ​സ​ത്തി​ല​ധി​കം വേ​ണ​മെ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. അ​തി​നു ശേ​ഷം അ​ന്ന മ​ട​ങ്ങും.