ദാ​രി​ദ്ര്യ സൂ​ചി​ക​യി​ലെ നേ​ട്ടം ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന് അ​ർ​ഹ​ത​പ്പെ​ട്ട​തെ​ന്ന് ചെ​ന്നി​ത്ത​ല
ദാ​രി​ദ്ര്യ സൂ​ചി​ക​യി​ലെ നേ​ട്ടം ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​രി​ന് അ​ർ​ഹ​ത​പ്പെ​ട്ട​തെ​ന്ന് ചെ​ന്നി​ത്ത​ല
Saturday, November 27, 2021 1:25 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ളം ദാ​രി​ദ്ര്യ സൂ​ചി​ക​യി​ൽ ഏ​റ്റ​വും പി​ന്നി​ലാ​ണെ​ന്ന നി​തി ആ​യോ​ഗി​ന്‍റെ റി​പ്പോ​ർ​ട്ടി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മു​ൻ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ഈ ​അം​ഗീ​കാ​രം ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ളം ഭ​രി​ച്ച യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​കീ​യ പ​രി​പാ​ടി​ക​ളു​ടെ പ്ര​തി​ഫ​ല​ന​മാ​ണെ​ന്ന് ചെ​ന്നി​ത്ത​ല ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

കേ​ര​ളം ദാ​രി​ദ്ര്യ സൂ​ചി​ക​യി​ൽ ഏ​റ്റ​വും പി​ന്നി​ലാ​ണ് എ​ന്ന നി​തി ആ​യോ​ഗ് റി​പ്പോ​ർ​ട്ട് കേ​ര​ള​ത്തി​ന് അ​ഭി​മാ​ന​മാ​ണ്.

2015-16 അ​ടി​സ്ഥാ​ന​മാ​ക്കി ത​യ്യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടാ​ണ് നി​തി ആ​യോ​ഗ് പു​റ​ത്തു വി​ട്ടി​ട്ടു​ള്ള​ത്. ഈ ​അം​ഗീ​കാ​രം ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ളം ഭ​രി​ച്ച യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ജ​ന​കീ​യ പ​രി​പാ​ടി​ക​ളെ പ്ര​തി​ഫ​ലി​ക്കു​ന്നു.

ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി കാ​ല​യ​ള​വി​ൽ ജ​ന​ങ്ങ​ളു​ടെ മ​ന​സ്സും വ​യ​റും നി​റ​യ്ക്കു​വാ​ൻ അ​ന്ന​ത്തെ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പ​ദ്ധ​തി​ക​ളും എ​ടു​ത്ത ന​ട​പ​ടി​ക​ളും ലോ​ക ശ്ര​ദ്ധ നേ​ടി​യ​വ​യാ​ണ്.

പ​ക്ഷേ ഇ​ന്നും ഇ​താ​ണോ സ്ഥി​തി എ​ന്ന് നാം ​സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. 2020-21 കാ​ല​യ​ള​വി​ലെ പ​ട്ടി​ണി സൂ​ചി​ക റി​പ്പോ​ർ​ട്ട് പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ കേ​ര​ള​ത്തി​ന് നി​ല​വി​ലെ റി​പ്പോ​ർ​ട്ടി​ലെ നി​ല തു​ട​രു​വാ​ൻ ക​ഴി​യു​മോ എ​ന്നു​ള്ള​ത് സം​ശ​യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.