HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
നിയമ വിദഗ്ധരുടെയും ഫോറൻസിക് വിദഗ്ധരുടെയും കണ്ടെത്തലുകൾ മനഃസാക്ഷിയെ ഞെട്ടിക്കുന്നു .രാജ്യത്തിന്റെ തന്നെ ശ്രദ്ധ നേടിയ ഒരു കേസും വിചാരണയും വിധിയും നമ്മുടെ നിയമസംവിധാനങ്ങളെയും അന്വേഷണ രീതികളെയും നോക്കി പല്ലിളിക്കുകയാണോ? അഭയ കേസിൽ സിബിഐ കോടതി വിധി പുറത്തു വന്നതിനു ശേഷം നടക്കുന്ന ചർച്ചകൾ കടുത്ത അനീതിയുടെയും മനുഷ്യാവകാശ ലംഘനത്തിന്റെയും കഥകൾ പുറത്തുകൊണ്ടുവരുന്നു.
കണ്ണൂരില് പണമില്ലെങ്കിലും ഭക്ഷണം തയാര്
വിശപ്പുണ്ടോ, കൈയിൽ പണമില്ലേ എങ്കിൽ കണ്ണൂരിലേക്ക് സ്വാഗതം. വയറു നിറച്ച് ഭക്ഷണം കഴിച്ചു മടങ്ങാം. വിശപ്പുരഹിത നഗരമായി കണ്ണൂരും തലശേരിയും തളിപ്പറന്പും മാറി. അത്താഴക്കൂട്ടം എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് കണ്ണൂരിന്റെ വിശപ്പ് മാറ്റുന്നത്. കണ്ണൂർ ജില്ലയിലെ അത്താഴക്കൂട്ടത്തിന്റെ പൊതിച്ചോർ വിതരണം തുടങ്ങിയിട്ട് ഒരു വർഷം കഴിഞ്ഞു. വിശക്കുന്നവർക്കായി 24 മണിക്കൂറും പൊതിച്ചോർ ഇവിടെ തയാറാണ്.
പൊതിച്ചോർ വിതരണവുമായി അത്താഴക്കൂട്ടം
2013 ലാണ് അത്താഴക്കൂട്ടത്തിന്റെ പിറവി. ഫേസ്ബുക്ക് കൂട്ടായ്മയിലൂടെയാണ് അത്താഴക്കൂട്ടം പിറവിയെടുത്തത്. ആദ്യകാലയളവിൽ കല്യാണം ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് ഭക്ഷണം കഴിക്കാൻ നിർവാഹമില്ലാത്തവർക്ക് എത്തിച്ചു നല്കുകയായിരുന്നു അത്താഴക്കൂട്ടത്തിന്റെ ജോലി. എന്നാൽ സ്ഥിരമായി ഭക്ഷണം വിതരണം ചെയ്യാൻ ഒരു സ്ഥലം വേണമെന്നുള്ള തീരുമാനത്തെ തുടർന്നാണ് ഫ്രീസർ സംവിധാനങ്ങൾ സ്ഥാപിച്ചത്. തലശേരിയിൽ തുടങ്ങി ഇപ്പോൾ കണ്ണൂരിലും തളിപ്പറന്പിലും ഫ്രീസർ സംവിധാനം നിലവിൽ വന്നു. എപ്പോൾ ആളുകൾ വിശന്നു വന്നാലും ഫ്രീസറിൽ നിന്നു ഭക്ഷണം എടുത്തു കഴിക്കാം.
ഹോട്ടലുകളിൽ മിച്ചം വരുന്ന ഭക്ഷണം ശേഖരിച്ച് വിതരണം ചെയ്യുകയാണ് അത്താഴക്കൂട്ടത്തിന്റെ രീതി. അത്താഴക്കൂട്ടത്തിന്റെ ആളുകൾ വന്ന് ഹോട്ടലുകളിൽ നിന്ന് ബാക്കിയാവുന്ന ഭക്ഷണ പദാർഥങ്ങൾ ശേഖരിക്കും. എന്നിട്ട് പൊതിയായി കെട്ടി ഫ്രീസറുകളിൽ വയ്ക്കും.
തലശേരി സ്വദേശി ഷമ്രീസ് ബക്കറാണ് അത്താഴകൂട്ടത്തിന്റെ സ്ഥാപകൻ. തലശേരിക്കാരനായ റെജി കലാകാർ, തളിപ്പറന്പ് സ്വദേശി മുഹമ്മദ് ഷെഫീക്ക്, കണ്ണൂർ സ്വദേശി രാജേഷ് എന്നിവരും അത്താഴക്കൂട്ടത്തിലുണ്ട്. വിശക്കുന്നവർക്കായി ഭക്ഷണം കഴിക്കാൻ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് ഫ്രീസർ സംവിധാനം ഒരുക്കണമെന്നാണ് ഇവരുടെ ആഗ്രഹം. ഇതിനായി വൻ പ്രൊജക്ട് തയാറാക്കി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു കഴിഞ്ഞു അത്താഴക്കൂട്ടം.
ഹോട്ടലുകൾ, വ്യാപാരികൾ, കോർപറേറ്റ് സ്ഥാപനങ്ങൾ
പണം കൊടുത്ത് വാങ്ങി ഭക്ഷണം വിതരണം ചെയ്യുന്നതല്ല അത്താഴക്കൂട്ടത്തിന്റെ രീതി. ചില ഹോട്ടലുകൾ സ്ഥിരമായി പൊതിച്ചോറുകൾ തരാറുണ്ട്. ഹോട്ടലുകൾക്കു പുറമെ കോർപറേറ്റ് സ്ഥാപനങ്ങൾ, വ്യക്തികൾ, വ്യാപാരികൾ എന്നിവ വഴിയും പൊതിച്ചോറുകൾ നല്കുന്നുണ്ട്.
സ്ഥിരമായി ഫ്രീസറിൽ നിന്നു ഭക്ഷണം എടുത്തു കഴിക്കുന്നവരെ അത്താഴക്കൂട്ടം നിരീക്ഷിക്കുകയും ചെയ്യുന്നു. തുടർന്ന് ഇവരെക്കുറിച്ച് പഠനം നടത്തി പുനരധിവാസം ഉൾപ്പെടയുള്ള പദ്ധതികൾ നടത്തിവരുന്നുണ്ട്. രാവിലെ ഉപ്പുമാവ് ഉൾപ്പെടെയുള്ള ഭക്ഷണ പദാർഥങ്ങൾ ലഭിക്കും. ഉച്ചയ്ക്കും രാത്രിയിലും ചോറും കറികളും ലഭിക്കും. ചിലപ്പോൾ ബിരിയാണി ഉൾപ്പെടയുള്ളവ ഫ്രീസറിൽ ലഭ്യമാണ്.
വിശപ്പു മാറ്റാൻ പോലീസ് സ്റ്റേഷൻ
കണ്ണൂർ നഗരത്തിൽ പോലീസുമായി സഹകരിച്ചാണ് പൊതിച്ചോർ പദ്ധതി നടപ്പിലാക്കിയത്. പോലീസ് അക്ഷയപാത്രം എന്ന പേരിലാണ് പദ്ധതി. നഗരത്തിൽ എത്തുന്ന നിർധനർക്കും ഭിക്ഷാടനക്കാർക്കും വിശക്കുമ്പോൾ ടൗൺ സ്റ്റേഷനിലെത്താം. ടൗൺ സ്റ്റേഷനു മുന്നിലുള്ള സ്റ്റാളിൽ നിന്ന് 24 മണിക്കൂറും ഭക്ഷണം ലഭിക്കും. പദ്ധതിക്കായി ഭക്ഷണം ദുരുപയോഗം ചെയ്യാതിരിക്കാൻ കേന്ദ്രത്തിൽ സിസിടിവി കാമറയുണ്ട്. അത്താഴക്കൂട്ടത്തിന്റെ ഒരു പ്രവർത്തകൻ എപ്പോഴും ഫ്രീസറിന്റെ സമീപത്തുണ്ട്. മദ്യപിക്കുന്നവർക്കു ഭക്ഷണം കിട്ടില്ലെന്ന മുന്നറിയിപ്പ് സ്റ്റാളിൽ പതിച്ചിട്ടുണ്ട്. കണ്ണൂർ ടൗൺ സിഐ ടി. കെ. രത്നകുമാർ മുൻ കൈയെടുത്താണ് പദ്ധതി നടപ്പിലാക്കിയത്.
അത്താഴക്കൂട്ടത്തിന്റെ ഫോൺ: 9544594444, 9567800322.
റെനീഷ് മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നിര്ധന രോഗികളെ അന്നമൂട്ടി അശോകന്
വിശക്കുന്നവന്റെ മുന്നില് ദൈവം അപ്പത്തിന്റെ രൂപത്തില് അവതരിക്കുമെന്നു ഗാന്ധി
ലക്ഷ്യം പട്ടിണിക്കാരില്ലാത്ത നഗരം
ബോധിധർമ ട്രസ്റ്റ് ആരംഭിച്ചത് വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്ത
ആരും പട്ടിണി കിടക്കരുത്
അനുഭവിച്ചവർക്കറിയാം വിശപ്പിന്റെ വേദന. വിശക്കുന്നവന്റെ മുന്നിലേക്ക് അല്പം ആ
സാന്ത്വനവുമായി ഞങ്ങളുണ്ട് കൂടെ...
ഭക്ഷണത്തിനായുള്ള ധാന്യം മോഷ്ടിച്ചതിന് മാനസികാസ്വാസ്ഥ്യമുള്ള ഒരാളെ തല്ലിക്കൊല്
സാന്ത്വനവുമായി ഞങ്ങളുണ്ട് കൂടെ…!
പലരും ചാത്തമംഗലത്തെ സാന്ത്വനം ചാരിറ്റബിള് ട്രസ്റ്റുമായി ബന്ധപ്പെടാറുണ്ട്; പണവും വാഗ്ദാനം ചെയ്യുന്നവ
എല്സിയെ കാത്ത് പാവങ്ങളുടെ കൊച്ചി
വിശന്ന വയറുമായി കാത്തിരിക്കുന്നവർക്കു മുന്നിൽ കടന്നുവരുന്ന എൽസി ദേവദൂതികയാ
തിരുവനന്തപുരത്തുമുണ്ട് വിശക്കുന്ന മധു
മധുവിനെ മാത്രമല്ല, പലരെയും നമ്മൾ ആക്രമിച്ചിട്ടുണ്ട്. മധു കേരളത്തെ നടുക്കിയ വാ
അവനെ എനിക്കു തന്നേക്കാന് മേലാരുന്നോ?
ഇന്നലെ ഞാൻ കരഞ്ഞു. രണ്ടു തവണ ആരും കാണാതെ മാറിയിരുന്നു കരഞ്ഞു. ഇത്തിരി ചോറു കൊടു
Latest News
സ്രാങ്കിന് ദേഹാസ്വാസ്ഥ്യം; ഉൾക്കടലിൽ ബോട്ട് കണ്ടെത്താനായില്ല, തെരച്ചിൽ തുടരുന്നു
മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് സജി ചെറിയാൻ
മന്ത്രി സജി ചെറിയാന് തിരിച്ചടി; ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം
പാലക്കാട്ട് അയ്യായിരത്തിലധികം വോട്ടിന് വിജയിക്കുമെന്ന് സി. കൃഷ്ണകുമാർ
തെലുങ്ക് സിനിമ ചിത്രീകരണം: ബോട്ടുകൾക്ക് പത്ത് ലക്ഷം പിഴ
Latest News
സ്രാങ്കിന് ദേഹാസ്വാസ്ഥ്യം; ഉൾക്കടലിൽ ബോട്ട് കണ്ടെത്താനായില്ല, തെരച്ചിൽ തുടരുന്നു
മന്ത്രിസ്ഥാനം രാജിവയ്ക്കില്ലെന്ന് സജി ചെറിയാൻ
മന്ത്രി സജി ചെറിയാന് തിരിച്ചടി; ഭരണഘടനാ വിരുദ്ധ പ്രസംഗത്തിൽ തുടരന്വേഷണം
പാലക്കാട്ട് അയ്യായിരത്തിലധികം വോട്ടിന് വിജയിക്കുമെന്ന് സി. കൃഷ്ണകുമാർ
തെലുങ്ക് സിനിമ ചിത്രീകരണം: ബോട്ടുകൾക്ക് പത്ത് ലക്ഷം പിഴ
Top